2003ലെ ലോകകപ്പ് ടീമിൽ ധോണി ഉണ്ടായിരുന്നെങ്കിൽ
text_fieldsഎം.എസ് ധോണിയെക്കുറിച്ച കിക്കറ്റ് ഒാർമകളുമായി സൗരവ് ഗാംഗുലി. തൻറെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ A Century is Not Enoughലാണ് ദാദ മഹിയെ ഒാർക്കുന്നത്.
സമ്മർദ്ദ ഘട്ടങ്ങളിൽ തളരാതെ ആ മത്സരം തന്നെ മാറ്റി മറിക്കാൻ കഴിവുള്ള കളിക്കാരെ ഞാൻ വർഷങ്ങളായി ആഗ്രഹിച്ചിരുന്നു. 2004ലാണ് മഹേന്ദ്ര സിങ് ധോണി എൻെറ ശ്രദ്ധയിലെത്തുന്നത്. ഈ ചിന്തയുടെ ഒരു സ്വാഭാവിക പുരോഗതിയായിരുന്നു ധോണി. ഒരോ ദിവസവും മികവ് മെച്ചപ്പെടുത്തുന്ന അവനിൽ എനിക്ക് മതിപ്പു തോന്നിയിരുന്നു.എന്റെ മൂല്യനിർണ്ണയം ശരിയാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. 2003ലെ ലോകകപ്പ് ടീമിൽ ഞാൻ ധോണി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഞങ്ങൾ 2003 ലോകകപ്പ് ഫൈനലിൽ കളിക്കുമ്പോൾ ഇന്ത്യൻ റെയിൽവേയിൽ ഒരു ടിക്കറ്റ് കളക്ടർ ആയി ധോണി ജോലി ചെയ്യുകയായിരുന്നു. അവിശ്വസനീയം..!
2008 നവംബറിലാണ് ഗാംഗുലി ഇന്ത്യക്കു വേണ്ടി അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. നാഗ്പൂരിൽ ആസ്ട്രേലിയയ്ക്കെതിരായ നാലാമത്തെ ടെസ്റ്റിലായിരുന്നു ദാദയുടെ വിരമിക്കൽ. അന്ന് ഇന്ത്യയെ നയിക്കാൻ ധോണി ഗാംഗുലിയെ ക്ഷണിച്ചത് ക്രിക്കറ്റ് ലോകത്തെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.