നെഞ്ചിനെ ലക്ഷ്യംവെച്ച് പന്തെറിഞ്ഞപ്പോൾ ഗാംഗുലി ചെയ്തത്... അക്തർ മനം തുറക്കുന്നു
text_fieldsലാഹോർ: മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലിയെ പ്രശംസിച്ച് പാക് ക്രിക്കറ്റ് താരം ശുഹൈബ് അക്തർ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാൻ ഗാംഗുലിയാണെന്ന് അക്തർ പറഞ്ഞു.
ഗാംഗുലിക്ക് ഫാസ്റ്റ് ബൗളർമാരെ നേരിടാൻ ഭയമുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ, ഇത് അസംബന്ധമാണ്. ധൈര്യശാലിയായ കളിക്കാരനാണദ്ദേഹം. തന്നെ ന്യൂ ബോളിൽ ഇത്ര ഫലപ്രദമായി ആർക്കും നേരിടാൻ കഴിഞ്ഞിട്ടില്ലെന്നും അക്തർ വ്യക്തമാക്കി.
ശരീരെത്ത ലക്ഷ്യംവെച്ച് പന്തെറിയുേമ്പാൾ പല ബാറ്റ്സ്മാൻമാരും പിന്മാറുകയാണ് പതിവ്. എന്നാൽ ഗാംഗുലി അത് ചെയ്യാറില്ല. നെഞ്ചിനെ ലക്ഷ്യംവെച്ച് പന്തെറിഞ്ഞപ്പോഴും ഗാംഗുലി അതിൽ നിന്ന് റൺസ് നേടിയിരുന്നു. ഇതാണ് ഗാംഗുലിയുടെ ധൈര്യം.
താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ഗാംഗുലിയാണ്. ഗാംഗുലിയേക്കാളും മികച്ചൊരു ക്യാപ്റ്റനെ ഇന്ത്യ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടില്ല. ധോണി മികച്ച ക്യാപ്റ്റനാണ്. എന്നാൽ ഒരു ടീമെന്ന നിലയിൽ ഇന്ത്യയെ കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയത് ഗാംഗുലിയായിരുന്നുവെന്നും അക്തർ പറഞ്ഞു. 113 ടെസ്റ്റുകളിലും 311 ഏകദിനങ്ങളിലും ഇന്ത്യക്കായി ജേഴ്സിയണിഞ്ഞ ഗാംഗുലി ഇരു ഫോർമാറ്റുകളിലും 7,212 ഉം 11,363 ഉം റൺസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.