മർക്രമിന് സെഞ്ച്വറി; അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം
text_fieldsജൊഹാനസ്ബർഗ്: പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട് പ്രതിസന്ധിയിലായ ആസ്ട്രേലിയക്കെതിരെ അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം. ഒാപണർ എയ്ഡൻ മർക്രം (152) ടൂർണമെൻറിലെ രണ്ടാം സെഞ്ച്വറിയുമായി കരുത്തുകാട്ടിയപ്പോൾ ആദ്യ ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 313 റൺസെടുത്തിട്ടുണ്ട്. ടെംബ ബാവുമയും(25) വിക്കറ്റ് കീപ്പർ ക്വിൻറൺ ഡികോക്കുമാണ് (7) ക്രീസിൽ.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒാപണർമാരായ ഡീൻ എൽഗറും എയ്ഡൻ മർക്രമും ആതിഥേയർക്ക് മികച്ച തുടക്കം നൽകി. 51 റൺസിെൻറ കൂട്ടുകെട്ടുമായി നിൽക്കവെ ഡീൻ എൽഗറിനെ (19) പറഞ്ഞയച്ച് സ്പിന്നർ നഥാൻ ലിയോണാണ് ഒാസീസിന് വഴിത്തിരിവുണ്ടാക്കുന്നത്. എന്നാൽ, ഹാഷിം അംലയെ കൂട്ടുപിടിച്ച് മർക്രം സ്കോർ ഉയർത്തി. ടൂർണമെൻറിൽ കാര്യമായ ഫോമിലല്ലാത്ത ഹാഷിം അംല(27) നിലയുറപ്പിക്കാനാവാതെ പാറ്റ് കമ്മിൻസിെൻറ പന്തിലാണ് പുറത്താകുന്നത്.
എന്നാൽ, എബി ഡിവില്ലിയേഴ്സിനെ (69) കൂട്ടുപിടിച്ച് മർക്രം സെഞ്ച്വറി പൂർത്തിയാക്കി. ടെസ്റ്റിൽ താരത്തിെൻറ നാലാം സെഞ്ച്വറിയാണിത്. 152 റൺസുമായി മർക്രം പുറത്തായതിനു പിന്നാലെ അർധസെഞ്ച്വറി പൂർത്തിയാക്കി ഡിവില്ലിയേഴ്സും (69) പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസിസിനെ (0) കമ്മിൻസ് തന്നെ പറഞ്ഞയച്ചു. ആസ്േട്രലിയക്കായി കമ്മിൻസ് മൂന്നും ചാഡ് സെയേസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.