15 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒത്തുകളി നടന്നതായി അൽജസീറ ടി.വി ചാനൽ
text_fieldsദോഹ: ഒരിടവേളക്കുശേഷം ക്രിക്കറ്റ് ലോകം വീണ്ടും ഒത്തുകളി വിവാദത്തിെൻറ നിഴലിൽ. 15 അന്താരാഷ്ട്ര മത്സരങ്ങളിൽ വാതുവെപ്പിെൻറ ഭാഗമായുള്ള സ്പോട്ട് ഫിക്സിങ് ഒത്തുകളി നടന്നതായാണ് അൽജസീറ ടി.വി ചാനലിെൻറ അന്വേഷണ വിഭാഗം പുറത്തുവിട്ട വാർത്ത. ഇന്ത്യക്കാരനായ വാതുവെപ്പുകാരൻ അനീർ മുനവ്വറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിെൻറ ബലത്തിലാണ് അൽജസീറയുെട വെളിപ്പെടുത്തൽ.
ആറുവീതം ടെസ്റ്റുകളിലും ഏകദിനങ്ങളിലും മൂന്നു ട്വൻറി20കളിലും സ്പോട്ട് ഫിക്സിങ് ഒത്തുകളി നടന്നതായാണ് റിപ്പോർട്ട്. ഇതിൽ ഒരു ടെസ്റ്റിൽ ഇന്ത്യ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ കളിക്കാർ ഒത്തുകളിയുടെ ഭാഗമായതായി വെളിപ്പെടുത്തലിലില്ല. ഇംഗ്ലണ്ട്, ആസ്ട്രേലിയ, പാകിസ്താൻ ടീമുകളിലെ കളിക്കാർ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് ചാനൽ പറയുന്നത്. എന്നാൽ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
മത്സരഫലത്തെ സ്വാധീനിക്കുന്ന ഒത്തുകളിയിൽനിന്ന് വ്യത്യസ്തമായി ക്രിക്കറ്റിൽ കുറച്ചുകാലമായി പ്രചാരംനേടിയ രീതിയാണ് സ്പോട്ട് ഫിക്സിങ് ഒത്തുകളി. കളിക്കാരെ സ്വാധീനിച്ച് മത്സരത്തിലെ ഏതെങ്കിലും ഭാഗം തങ്ങൾ വാതുവെച്ച രീതിയിൽ കളിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സംഭവിക്കാൻ വളരെ സാധ്യത കുറവായ ഒരു കാര്യം സംഭവിക്കുമെന്നുപറഞ്ഞ് വൻ തുകക്കാണ് വാതുവെക്കുക. തുടർന്ന് അത് യാഥാർഥ്യമാക്കാനായി പണം കൊടുത്ത് കളിക്കാരെ വശത്താക്കുകയാണ് വാതുവെപ്പുകാർ ചെയ്യുക. മത്സരഫലത്തെ സ്വാധീനിക്കാൻ ഇടയില്ലാത്തതിനാൽ കളിക്കാർ പെെട്ടന്ന് ഇൗ വലയിൽ വീഴും.
ഉദാഹരണത്തിന് മത്സരത്തിലെ ഇത്രാമത്തെ ഒാവറിൽ മൂന്നു നോബാളുകൾ പിറക്കുമെന്ന് വാതുവെക്കുന്നു. അതിനായി ബൗളറെ വശത്താക്കുന്നു. മുമ്പ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ഭട്ടും പേസ് ബൗളർ മുഹമ്മദ് ആമിറും കുടുങ്ങിയത് ഇത്തരം സ്പോട്ട് ഫിക്സിങ് ഒത്തുകളിയിലാണ്.
സ്പോട്ട് ഫിക്സിങ് ഒത്തുകളി നടന്നതായി പറയുന്ന കളികൾ
1. ആസ്ട്രേലിയ-ഇംഗ്ലണ്ട്, ഏകദിനം, 21.01.2011
2. ആസ്ട്രേലിയ-സിംബാബ്വെ, ഏകദിന ലോകകപ്പ്, 21.02.2011
3. ഇംഗ്ലണ്ട്-നെതർലൻഡ്സ്, ഏകദിന ലോകകപ്പ്, 22.02.2011
4. ആസ്ട്രേലിയ-കെനിയ, ഏകദിന ലോകകപ്പ്, 13.03.2011
5. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക, ഏകദിന ലോകകപ്പ്, 06.03.2011
6. ഇംഗ്ലണ്ട്-ബംഗ്ലാദേശ്, ഏകദിന ലോകകപ്പ്, 11.03.2011
7. ഇംഗ്ലണ്ട്-ഇന്ത്യ, ടെസ്റ്റ്, 21-25.07.2011
8. ദക്ഷിണാഫ്രിക്ക-ആസ്ട്രേലിയ, ടെസ്റ്റ്, 09-11.11.2011
9. ആസ്ട്രേലിയ-ന്യൂസിലൻഡ്, ടെസ്റ്റ്, 09-12.12.2011
10. ഇംഗ്ലണ്ട്-പാകിസ്താൻ, ടെസ്റ്റ്, 17-19.01.2012
11. ഇംഗ്ലണ്ട്-പാകിസ്താൻ, ടെസ്റ്റ്, 25-28.01.2012
12. ഇംഗ്ലണ്ട്-പാകിസ്താൻ, ടെസ്റ്റ്, 03-06.02.2012
13. ശ്രീലങ്ക-സിംബാബ്വെ, ട്വൻറി20 ലോകകപ്പ്, 18.09.2012
14. ഇംഗ്ലണ്ട്-അഫ്ഗാനിസ്താൻ, ട്വൻറി20 ലോകകപ്പ്, 21.09.2012
15. ദ. ആഫ്രിക്ക-പാകിസ്താൻ, ട്വൻറി20 ലോകകപ്പ്, 28.09.2012
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.