ശ്രീലങ്കക്ക് ബാറ്റിങ്ങ് തകർച്ച; അഞ്ച് വിക്കറ്റുകൾ നഷ്ടം
text_fieldsഗാലെ: ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യയുടെ റൺമലക്ക് മുന്നിൽ ലങ്കക്ക് മുട്ടുവിറക്കുന്നു. ബാറ്റ്സ്മാന്മാരുടെ ആധിപത്യത്തിനു പിന്നാലെ ബൗളർമാരും അരങ്ങുവാണ മത്സരത്തിൽ രണ്ടാംദിനം കളി അവസാനിക്കുേമ്പാൾ അഞ്ചിന് 154 എന്ന നിലയിലാണ് ലങ്ക. ധവാെൻറയും പുജാരയുടെയും തകർപ്പൻ സെഞ്ച്വറിക്കു പിന്നാലെ രഹാനെയും ഹാർദിക് പാണ്ഡ്യയും അർധ സെഞ്ച്വറി കുറിച്ചപ്പോൾ ലങ്കക്ക് മുന്നിൽ ഇന്ത്യ െവച്ചുനീട്ടിയത് 600 റൺസിെൻറ കൂറ്റൻ സ്കോർ. ഫോളോഒാൺ ഒഴിവാക്കണമെങ്കിൽ ശ്രീലങ്കക്ക് 247 റൺസുകൂടി എടുക്കണം. 54 റൺസുമായി എയ്ഞ്ചലോ മാത്യൂസും ആറു റൺസുമായി ദിൽ റുവാൻ പെരേരയുമാണ് ക്രീസിൽ. മുഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവും ആർ. അശ്വിനും ഒാരോ വിക്കറ്റും നേടി. സ്കോർ: ഇന്ത്യ-600ന് പുറത്ത്, ശ്രീലങ്ക 154/5.
രണ്ടാം ദിനവും റൺസുയർത്തി ഇന്ത്യ
399 എന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് പുജാരയുടെ (153) വിക്കറ്റാണ് ആദ്യം നഷ്ടമാവുന്നത്. നുവാൻ പ്രദീപിെൻറ പന്ത് ബാറ്റിൽതട്ടി വിക്കറ്റ് കീപ്പർ ഡിക്വെല്ലയുടെ ഗ്ലൗവിൽ ഒതുങ്ങുകയായിരുന്നു. അർധസെഞ്ച്വറിയും കടന്ന് നിൽക്കവെ രഹാനെയെയും (57) പിന്നാലെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെയും (16) പുറത്താക്കിയേതാടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചിരുന്നു. എന്നാൽ, ഒാൾറൗണ്ടർ ആർ. അശ്വിനും അരങ്ങേറ്റംകുറിച്ച ഹാർദിക് പാെണ്ഡയും മധ്യനിരയിൽ റൺസ് ചലിപ്പിച്ചു. ഏഴു ഫോറുമായി അശ്വിൻ 47 റൺസെടുത്തപ്പോൾ മൂന്ന് സിക്സും അഞ്ചു ഫോറും അതിർത്തികടത്തി പാണ്ഡെ (51) റൺസ് കുറിച്ചത് കന്നി അർധ സെഞ്ച്വറിയായിരുന്നു. ഇതോടെ ഇന്ത്യൻ സ്കോർ 600ലേക്ക് കുതിച്ചു. വാലറ്റത്ത് രവീന്ദ്ര ജദേജ 15ഉം മുഹമ്മദ് ഷമി 30ഉം റൺസെടുത്തപ്പോൾ, ഉമേഷ് യാദവ് 11 റൺസെടുത്തു പുറത്താകാതെ നിന്നു. ആറു വിക്കറ്റ് വീഴ്ത്തിയ പ്രദീപാണ് ശ്രീലങ്കൻ ബൗളിങ്ങിൽ തിളങ്ങിയത്.
തകർന്ന് തുടങ്ങി ശ്രീലങ്ക
തകർച്ചയോടെയായിരുന്നു ലങ്കൻ ബാറ്റിങ്ങിെൻറ തുടക്കം. ഉമേഷ് യാദവിെൻറ രണ്ടാം ഒാവറിൽ ദിമുത്ത് കരുണരത്നെ (2) എൽ.ബിയിൽ കുരുങ്ങി. ഡി.ആർ.എസിലൂടെ രക്ഷപ്പെടാൻ താരം ശ്രമിച്ചെങ്കിലും വിധി എതിരായതോടെ പവലിയനിലേക്ക് മടങ്ങി. പിന്നാലെ, ഷമിയും അക്കൗണ്ട് തുറന്നു. ധനുഷ്ക ഗുണതിലകയെയും (16) കുശാൽ മെൻഡിസിനെയും (0) ഒരോവറിൽ പുറത്താക്കിയേതാടെ ശ്രീലങ്ക തകർച്ച മണത്തു. മറുവശത്ത് ഒാപണർ ഉപുൽ തരങ്ക അർധ സെഞ്ച്വറിയുമായി (64) നിലയുറപ്പിക്കുന്നതിനിടയിൽ റണ്ണൗട്ടായി പുറത്തായി. വിക്കറ്റ് കീപ്പർ നിരോശൻ ഡിക്വെല്ലയെ (8) അശ്വിനും പുറത്താക്കിയതോടെ ശ്രീലങ്ക േഫാളോഒാൺ ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.