ലങ്കയുടെ ഒരു വിക്കറ്റ് ജയം; കുശാൽ പെരേരയുടെ ഇന്നിങ്സിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം
text_fieldsഡർബൻ: ‘‘ടെസ്റ്റ് ക്രിക്കറ്റ് അന്ത്യശ്വാസം വലിക്കുന്നുവെന്ന് ആരെങ്കിലും വിശ്വസി ക്കുന്നുവെങ്കിൽ അവർ ഡർബനിലെ ശ്രീലങ്കൻ ഇന്നിങ്സ് കാണണം. കുശാൽ പെരേര ടീമിനെ വിജയ ത്തിലേക്ക് നയിച്ച പ്രകടനത്തിന് കൈയടിക്കണം’’ -ഇന്ത്യൻ സ്പിൻ ബൗളർ ആർ. അശ്വിെൻറ ട്വ ീറ്റാണിത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ശ്രീലങ്കയുടെ അത്ഭുത വിജയം കണ്ട് വിസ്മയിച്ചവരുടെ പട്ടികയിൽ ഒരാൾ മാത്രമാണ് അശ്വിൻ. ക്രിക്കറ്റ് ലോകത്തിന് ഇന്നെല പറയാനുണ്ടായിരുന്നത് മുഴുവൻ ഡർബനിലെ ലങ്കൻ പ്രകടനത്തെ കുറിച്ചായിരുന്നു. ഹാഷിം ആംലയും ഡുപ്ലസിസും ഡെയ്ൽ സ്റ്റെയിനും റബാദയുമെല്ലാം അണിനിരക്കുന്ന ദക്ഷിണാഫ്രിക്കയെ ഡർബൻ പോലൊരു കളിമുറ്റത്ത് േനരിടുന്നതുതന്നെ വെല്ലുവിളിയാണ്. ഇവിടെയാണ് അവസാന ഇന്നിങ്സിൽ 304 റൺസ് ലക്ഷ്യവുമായി ലങ്കയുടെ ബാറ്റിങ്.
സ്റ്റെയിനും കേശവ് മഹാരാജയും നിറഞ്ഞാടിയ ബൗളിങ്ങിനു മുന്നിൽ ലങ്ക ഒമ്പതിന് 226 എന്നനിലയിലേക്ക് തകരുേമ്പാൾ കുശാൽ പെരേര മറുവശത്തുണ്ടായിരുന്നെങ്കിലും ആരാധകർപോലും വിജയം സ്വപ്നംകണ്ടില്ല. ഇൗ സമ്മർദഘട്ടത്തിൽ ശരീരവും മനസ്സും ക്രീസിൽ സമർപ്പിച്ച് ബാറ്റ്ചെയ്ത കുശാലിനായി കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. പതിനൊന്നാമനായി ക്രീസിലെത്തിയ ഫെർണാണ്ടോയെ (27 പന്തിൽ 6 റൺസ്) കൂട്ടുപിടിച്ചായിരുന്നു കുശാലിെൻറ (200 പന്തിൽ 153) ധീരോദാത്ത ഇന്നിങ്സ്.
പത്താം വിക്കറ്റിൽ 16 ഒാവർ നേരിട്ട് അടിച്ചുകൂട്ടിയ 78 റൺസുമായി അവർ ഒരുക്കിയ ഒരു വിക്കറ്റ് ജയത്തെ ബ്രയാൻ ലാറയുടെയും (1999, ആസ്ട്രേലിയക്കെതിരെ) ഇൻസമാമുൽ ഹഖിെൻറയും (2003, ബംഗ്ലാദേശിനെതിരെ) വി.വി.എസ്. ലക്ഷ്മണിെൻറയും (2010, ആസ്ട്രേലിയക്കെതിരെ) ഇന്നിങ്സുകളുമായാണ് ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യുന്നത്.
തോറ്റുതോറ്റ് ലങ്കൻ ക്രിക്കറ്റ് തകരുേമ്പാഴാണ് പുതുപ്രതീക്ഷയായി ഒരു ജയമെത്തുന്നത്. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ആസ്ട്രേലിയക്കുമെതിരായ പരമ്പര തോൽവികളുടെ നാണക്കേടിനിടയിലെ പച്ചപ്പായി ഇൗ ജയം. തെൻറ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് എന്നായിരുന്നു കുശാലിെൻറ പ്രതികരണം. ‘‘ഞാൻ എെൻറ പങ്കുവഹിച്ചുവെന്ന് മാത്രം. ടീം വർക്കാണ് ഇന്നിങ്സ് കെട്ടിപ്പടുത്തത്. ഇൗ വിജയം ടീമിന് ഒന്നടങ്കം അവകശപ്പെട്ടതാണ്’‘ -പെരേര പറഞ്ഞു. കുമാർ സങ്കക്കാര, മഹേല ജയവർധനെ, തിലകരത്ന ദിൽഷൻ, സനത് ജയസൂര്യ തുടങ്ങിയ മുൻ താരങ്ങളും അഭിനന്ദനവുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.