നാഗ്പൂരിൽ ലങ്കാദഹനം; ഇന്ത്യക്ക് ഇന്നിങ്സ് ജയം
text_fieldsനാഗ്പൂർ: നാഗ്പൂർ ടെസ്റ്റിൽ ലങ്കയ്ക്ക് ഇന്നിങ്സ് തോൽവി. ഇന്നിങ്സിനും 239 റൺസിനും ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തി. 49.3 ഒാവറിൽ 166 റൺസിന് ലങ്കൻ പോരാട്ടം അവസാനിച്ചു. 17 ഒാവറിൽ 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനാണ് ലങ്കയെ എറിഞ്ഞിട്ടത്. രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ,ഉമേശ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. ഇതോടെ മൂന്ന് മൽസരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
നാലാം ദിനം കളി പുനരാരംഭിച്ചപ്പോൾ തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. മൂന്നക്കം കടക്കുന്നതിന് മുൻപേ തുടരെ വിക്കറ്റുകൾ വീണു. പേസർമാരും സ്പിന്നർമാരു മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ദിനേശ് ചണ്ഡിമലിനൊഴികെ മറ്റാർക്കും താളം കണ്ടെത്താനായില്ല.
മൂന്നാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ ഒന്നിന് 21 എന്ന നിലയിലായിരുന്നു ലങ്ക. റൺസെടുക്കാനനുവദിക്കാതെ ഒാപണർ സദീര സമരവിക്രമയെ ഇശാന്ത് ശർമയാണ് പുറത്താക്കിയത്.
ചെറുത്ത് നിൽപിന് ശ്രമിച്ച ദിമുത് കരുണ രത്നയെയും ലാഹിരു തിരുമണെയെയും രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മടക്കിയയച്ചു. തുടർന്നെത്തിയ എയിഞ്ചലോ മാത്യൂസ് ജഡേജയുടെ പന്തിൽ രോഹിത് ശർമക്ക് ക്യാച്ച് നൽകി മടങ്ങി. നാല് റൺസ് മാത്രമെടുത്ത് നിരോഷൻ ഡിക്ക്വെല്ലയും കൂടാരം കയറിയതോടെ ലങ്കൻ സ്േകാർ 75 ന് 5 വിക്കറ്റ് എന്ന നിലയിലായി. സ്േകാർ മൂന്നക്കം കടത്തിയ ഉടനെ ശനാകയെ അശ്വിനും മടക്കിയയച്ചു. ദിൽറുവാൻ പെരേരയെയും രംഗന ഹെറാത്തിനെയും സംപൂജ്യരായി മടക്കി അശ്വിൻ വിക്കറ്റ് നേട്ടം മൂന്നാക്കിയതോടെ ശ്രീലങ്കയുടെ നില ദയനീയമായി. സുരംഗ ലക്മലും ദിനേശ് ചണ്ഡിമലും നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കൻ സ്േകാർ 150 കടത്തിയത്. ചണ്ഡിമലിനെ ഉമേഷ് യാദവ് അശ്വിെൻറ കൈകളിൽ എത്തിച്ചതോടെ ലങ്കൻ പട പരുങ്ങലിലായി. അവസാനമായി ഇറങ്ങിയ ലാഹിരു ഗമഗെയുടെ കുറ്റി തെറിപ്പിച്ച് അശ്വിൻ ലങ്കാ പതനം പൂർണ്ണമാക്കുകയായിരുന്നു.വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ നേരത്തെ 405 റൺസിെൻറ കൂറ്റൻ ലീഡ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.