ലോകകപ്പ് ഇന്ത്യക്ക് വിറ്റതിന് തെളിവുകൾ നൽകാമെന്ന് െഎ.സി.സിയോട് ലങ്കൻ മന്ത്രി
text_fieldsകൊളംബോ: 2011 ലോകകപ്പ് ഒത്തുകളിയാണെന്ന് തെളിയിക്കാനുള്ള നിരവധി തെളിവുകൾ താൻ െഎ.സി.സിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെ. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പൊലീസ് കേസ് അന്വേഷണം ഉപേക്ഷിച്ചതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ പ്രതികരണം.
ഇപ്പോഴത്തെ െഎ.സി.സി അഴിമതി വിരുദ്ധ സമിതി തലവനായ അലക്സ് മാർഷലിന് ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവരം നൽകിയിരുന്നു. മത്സരം ലങ്ക ഇന്ത്യക്ക് വിറ്റതാണെന്നതിനുള്ള തെളിവുകളും വാഗ്ദാനം ചെയ്തു. പോലീസ് താൻ നൽകിയ പരാതി അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടതോടെ, ലങ്കൻ പ്രസിഡൻറിനോട് കേസ് പുനഃപരിശോധിക്കാൻ െഎ.സി.സിയിൽ സമ്മർദ്ദം ചെലുത്താനും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷണം പെട്ടന്ന് തീർക്കാനായി ഉന്നതരിൽ ചിലർ ഭീമൻ തുകയിറക്കിയിട്ടണ്ടെന്നും നിലവിൽ ലങ്കൻ വൈദ്യുത മന്ത്രികൂടിയായ അലുത്ഗമാഗെ ആരോപിച്ചു.
അതേസമയം, ഒത്തുകളിയാരോപണത്തിൽ അന്വേഷണം നടത്തില്ലെന്നാണ് െഎ.സി.സി അറിയിച്ചത്. മതിയായ തെളിവുകൾ ഇതുവരെ ആർക്കും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ പൊലീസ് അന്ന് ടീമിൻറെ ചീഫ് സെലക്ടറായിരുന്ന അരവിന്ദ് ഡിസിൽവയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അരവിന്ദ് ഡിസിൽവയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ലോകകപ്പ് ടീമിലെ ഓപണറായിരുന്ന ഉപുൽ തരംഗയെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയുണ്ടായി.
അതേസമയം, 2010 മുതൽ 2015 വരെ അലുത്ഗമാഗെ ആയിരുന്നു ശ്രീലങ്കൻ കായിക മന്ത്രി. സിരാസ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും ഒത്തുകളിയാരോപിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.