Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.പി.എൽ ശ്രീലങ്കയിൽ...

െഎ.പി.എൽ ശ്രീലങ്കയിൽ നടത്താം; ബി.സി.സി.​െഎയെ സമീപിക്കാനൊരുങ്ങി ലങ്കൻ ക്രിക്കറ്റ്​ ബോർഡ്​

text_fields
bookmark_border
sri-lanka-team
cancel

കൊളംബോ: കോവിഡ്​ മഹാമാരിയെ തുടർന്ന്​ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്​ 2020 സീസൺ തങ ്ങളുടെ രാജ്യത്ത്​ നടത്താൻ തയാറാണെന്ന്​ ശ്രീലങ്ക. ശ്രീലങ്ക ഇന്ത്യക്ക്​ മുമ്പായി തന്നെ കോവിഡ്​ 19 വൈറസ്​ ബാധയിൽ നിന്ന്​ മുക്​തമായേക്കുമെന്നും അതിനാൽ ​െഎ.പി.എൽ ലങ്കയിൽ നടത്താനാവുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ്​ ബോർഡ്​ അറി യിച്ചു. ഇതുമായി ബന്ധപ്പെട്ട്​ ബി.സി.സി.​െഎയെ സമീപിക്കാൻ ഒരുങ്ങുകയാണ്​ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ.

കഴിഞ്ഞ ദിവസമാണ് ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു എന്ന് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നുമായിരുന്നു ബിസിസിഐ അറിയിച്ചത്​.

ആസ്​ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്​ മുന്നോടിയായി സെപ്​തംബർ-ഒക്​ടോബർ മാസങ്ങളിൽ ​െഎ.പി.എൽ ഇന്ത്യയിൽ തന്നെ നടത്താമെന്ന നിർദേശങ്ങൾ ഉയർന്നിരുന്നു. ലോക്​ഡൗൺ കഴിഞ്ഞാലും ആയിരങ്ങൾ സ്​റ്റേഡിയത്തിൽ തടിച്ചുകൂടുന്ന മത്സരം നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത്​ മൂലമാണ്​ അങ്ങനെയൊരു തീയതിയിലേക്ക്​ ചർച്ച പോയത്​.

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ്​ ഭീതിയൊഴിയാത്ത സാഹചര്യത്തിൽ ലോക്​ഡൗൺ നീട്ടുകയും ചെയ്​തതോടെ ​െഎ.പി.എൽ നടത്തുന്നകാര്യം പ്രതിസന്ധിയിലായി. നേരത്തെ പല താരങ്ങളും മത്സരങ്ങൾ കുറച്ച്​ കാണികളില്ലാതെ ചെറുപതിപ്പ്​ നടത്താൻ നിർദേശമുന്നയിച്ചിരുന്നു. എന്നാൽ, ബി.സി.സി​.​െഎ അതിന്​ തയാറായിരുന്നില്ല. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇൗ വർഷത്തെ ​െഎ.പി.എല്ലും അടുത്ത വർഷം നടത്തേണ്ടിയിരുന്ന മെഗാ താരലേലവും മാറ്റിവെക്കാൻ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​ തീരുമാനിച്ചതായി മുമ്പ്​ വാർത്തകൾ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCISri Lankasports newsSri Lanka cricket teamIPL 2020
News Summary - Sri Lanka offer to host IPL after BCCI postpones Indian Premier League-sports news
Next Story