ബംഗ്ലാദേശ് 312ന് പുറത്ത്; ലങ്കക്ക് 182 റൺസ് ലീഡ്
text_fieldsഗല്ലെ: ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിെൻറ ആദ്യ ഇന്നിങ്സ് 312 റൺസിൽ ഒതുങ്ങി. ഇതോടെ ശ്രീലങ്കക്ക് 182 റൺസിെൻറ ഒന്നാമിന്നിങ്സ് ലീഡായി. ആദ്യ ഇന്നിങ്സിൽ കുശാൽ മെൻഡിസിെൻറ 194 റൺസിെൻറ അകമ്പടിയിൽ ലങ്ക 494 റൺസാണ് എടുത്തത്.മഴ മുടക്കിയ കളിയിൽ ദിൽറുവാൻ പെരേരയും രങ്കണ ഹെറാത്തുമാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിെൻറ നടുവൊടിച്ചത്. തമീം ഇഖ്ബാൽ (57), സൗമ്യ സർക്കാർ (71), ക്യാപ്റ്റൻ മുഷ്ഫിഖുർ റഹ്മാൻ (85), മെഹ്ദി ഹസൻ മിർസ (41) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ബംഗ്ലാദേശിനെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.