ഒകീെഫയെക്കാൾ പേടിക്കണം ശ്രീറാമിനെ
text_fieldsപുണെ: പുണെയിലെ പിച്ചിൽ ഇന്ത്യയെ കറക്കിവീഴ്ത്തിയ സ്റ്റീവ് ഒകീെഫയെക്കാൾ ആതിഥേയർ ഭയപ്പെടുന്നത് മറ്റൊരു മുൻ ഇന്ത്യൻ താരത്തെയാണ് ^ശ്രീധരൻ ശ്രീറാം, കങ്കാരുക്കൾക്ക് സ്പിൻ തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്ന സ്പിൻ ബൗളിങ് കോച്ച്. ഇന്ത്യയിലെ സാഹചര്യങ്ങൾ നന്നായറിയുന്ന ശ്രീറാമിെൻറ ഉപദേശങ്ങളാണ് പുണെയിലെ പിച്ചിൽ വിക്കറ്റുകളായി വീണതെന്ന് ഒകീഫെ തുറന്നുപറഞ്ഞ് കഴിഞ്ഞു. മുൻ ഇന്ത്യൻതാരമായ ശ്രീറാം ഒരുക്കുന്ന കെണിയായിരിക്കും വരാനിരിക്കുന്ന മത്സരങ്ങളിലും ടീമിന് വെല്ലുവിളിയാകുക.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത കരിയറാണ് ശ്രീറാമിേൻറത്. അനിൽ കുംെബ്ല നിറഞ്ഞുനിന്ന കാലത്ത് ഇന്ത്യൻ ടീമിലെത്തി മിന്നിമാഞ്ഞ താരമാണ് ശ്രീറാം. 2000ൽ ടീമിലെത്തിയ അദ്ദേഹം എട്ട് ഏകദിന മത്സരങ്ങളിൽ ഗ്രൗണ്ടിലിറങ്ങി. ഒമ്പത് വിക്കറ്റും 81റൺസുമായിരുന്നു സാമ്പാദ്യം. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ 133 മത്സരങ്ങളിലായി 9539 റൺസും 85 വിക്കറ്റും സ്വന്തംപേരിൽ കുറിച്ചു. 2015ൽ ഇന്ത്യൻ പര്യടനത്തിനെത്തിയ ആസ്ട്രേലിയൻ ടീമിനൊപ്പം ചേർന്നതോടെയാണ് ശ്രീറാമിെൻറ പുതിയ വഴി തെളിഞ്ഞത്.
ഇൗ വഴിയിലൂടെ നടന്നാണ് ഒാസീസ് ടീമിെൻറ സ്പിൻ ഉപദേശകനായി അവതരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ എങ്ങനെ പന്തെറിയണമെന്ന് ഒാകീഫെയെയും നഥാൻ ലിയോണിനെയും പഠിപ്പിക്കുക എന്നതായിരുന്നു പ്രധാന കടമ. ഇതിനായി ദുബൈയിലെ സ്പിൻ വിക്കറ്റിൽ പ്രത്യേക പരിശീലനംനൽകി. പുണെയിലെ വിക്കറ്റ് വേട്ടക്ക് സഹായിച്ചത് ശ്രീറാമിെൻറ ഉപദേശങ്ങളും പരിശീലന തന്ത്രങ്ങളുമാണെന്ന് ഒകീഫെ മത്സരശേഷം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.