സ്മിത്ത് അടക്കം മുതിർന്ന താരങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആസ്ട്രേലിയ
text_fieldsമെൽബൺ: പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ സ്റ്റീവ് സ്മിത്ത് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്കെതിരെ ക്രിക്കറ്റ് ആസ്ട്രേലിയ കടുത്ത ശിക്ഷാനടപടിക്കെന്ന് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെയുണ്ടായ സംഭവത്തിെൻറ പേരിൽ സ്മിത്തിനെ ഒരു മത്സരത്തിൽ മാത്രം വിലക്കിയ െഎ.സി.സിയുടെ ശിക്ഷ കുറഞ്ഞുപോയെന്ന് വിമർശനമുയർന്നതോടെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ മാതൃകാപരമായി ശിക്ഷിക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവെച്ച സ്മിത്തിനും ഗൂഢാലോചനയിൽ പങ്കാളികളായ സീനിയർ താരങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കും. ദക്ഷിണാഫ്രിക്കയിലെത്തിയ അന്വേഷണ സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാവും നടപടി. കഴിഞ്ഞ ദിവസം കേപ്ടൗണിലെത്തിയ രണ്ടംഗ സംഘം കോച്ച് ലെഹ്മാൻ, സീനിയർ താരങ്ങൾ എന്നിവരിൽനിന്ന് തെളിവെടുപ്പ് നടത്തി. താരങ്ങൾക്കെതിരെ തിരക്കിട്ട് നടപടി സ്വീകരിക്കേണ്ടെന്നാണ് ക്രിക്കറ്റ് ആസ്ട്രേലിയ തലവൻ ജെയിംസ് സതർലൻഡിെൻറ നിലപാട്.
എന്നാൽ, മാതൃകാപരമായിരിക്കും ശിക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിെൻറ മാനം കെടുത്തിയവർ എന്ന നിലയിലായിരിക്കും നടപടിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, താരങ്ങൾക്ക് മാപ്പുനൽകണമെന്ന് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.