ഇംഗ്ലണ്ടിന് നാലിലും പിഴച്ചു; ആഷസ് ടെസ്റ്റ് സമനിലയിൽ
text_fieldsനായകൻ സ്റ്റീവ് സ്മിത്ത് വീണ്ടും രക്ഷകനായപ്പോൾ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ തോൽകാതെ ആസ്ത്രേലിയ സമനില പിടിച്ചു. അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ വിജയിച്ച് നാണക്കേടൊഴിവാക്കാനുള്ള ഇംഗ്ലീഷ് പടയുടെ ശ്രമങ്ങൾ തല്ലിക്കെടുത്തിയ സ്മിത്തിെൻറ 102 റൺസാണ് ഒാസീസിനെ രക്ഷിച്ചത്. സ്കോർ ഇംഗ്ലണ്ട് : 491 ആസ്ത്രേലിയ: 327, 263
നേരത്തെ അലിസ്റ്റർ കുക്കിെൻറ ഗംഭീര ഇരട്ടശതകത്തിെൻറ കരുത്തിൽ പടുത്തുയർത്തിയ കൂറ്റൻ റൺസ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ഒാസീസിനെ 327 റൺസിന് കൂടാരം കയറ്റിയപ്പോൾ പ്രതീക്ഷ വർധിച്ചെങ്കിലും നാലാം ദിനവും അഞ്ചാം ദിനവും ക്രീസിൽ പിടിച്ചു നിന്ന ഒാസീസിെൻറ കപ്പിത്താൻ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു. 275 പന്തുകൾ നേരിട്ട് 102 റൺസെടുത്ത സ്മിത്തിന് പിന്തുണയുമായി 166 പന്തുകൾ നേരിട്ട് 26 റൺസെടുത്ത മിച്ചൽ മാർഷുമുണ്ടായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ആസ്ട്രേലിയൻ വിക്കറ്റുകൾ എളുപ്പം വീഴ്ത്താനാണ് മോഹിച്ചതെങ്കിലും ഉച്ചകഴിഞ്ഞെത്തിയ മഴ കളിയുടെ താളം നഷ്ടപ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങൾ വിജയിച്ച ഒാസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരം അടുത്ത മാസം അഞ്ചിന് സിഡ്നിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.