Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്ന്​ ഭവനഭേദന...

മൂന്ന്​ ഭവനഭേദന ശ്രമങ്ങൾ; ലോക്​ഡൗൺ ജനങ്ങളെ നിരാശയിലേക്ക്​ തള്ളിവിട്ടതായി ഡെയ്​ൽ സ്​റ്റെയ്​ൻ

text_fields
bookmark_border
മൂന്ന്​ ഭവനഭേദന ശ്രമങ്ങൾ; ലോക്​ഡൗൺ ജനങ്ങളെ നിരാശയിലേക്ക്​ തള്ളിവിട്ടതായി ഡെയ്​ൽ സ്​റ്റെയ്​ൻ
cancel

കേപ്​ടൗൺ: ലോക്​ഡൗൺ കാരണം അടച്ചിട്ട ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും അതിനാൽ ജനങ്ങൾ​ സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട്​ ക്രിക്കറ്റ്​ താരം ഡെയ്​ൽ സ്​റ്റെയ്​ൻ. ലോക്​ഡൗൺ മൂന്നാം ഘട്ടത്തിൽ മൂന്ന്​ പ്രാവശ്യം ത​​െൻറ വീട്ടിൽ അതിക്രമിച്ച്​ കടക്കാൻ ശ്രമമുണ്ടായതായി കാണിച്ചാണ്​ സ്​റ്റെയ്​ൻ സമൂഹ മാധ്യമങ്ങളിലൂടെ രംഗ​ത്തെത്തിയത്​. അതിൽ ഒരുതവണ ത​​െൻറ അമ്മ ഏറെ ഭയന്നെന്നും ഒരുശ്രമത്തിനിടെ സുഹൃത്തി​​െൻറ കാർ നശിപ്പിച്ചതായും 36കാരൻ വെളിപ്പെടുത്തി. 

‘വെള്ളിയാഴ്​ച വരെ മൂന്ന്​ അതിക്രമ ശ്രമങ്ങളാണ്​ വീട്ടിൽ നടന്നത്​. ഇന്നലെ അവർ സുഹൃത്തി​​െൻറ കാർ നശിപ്പിച്ചു. ഇന്ന്​ വീട്ടിൽ ഒറ്റക്കായിരുന്ന മാതാവിനെ ഭയപ്പെടുത്തി. ലോക്​ഡൗൺ ജനങ്ങളെ നിരാശയിലേക്ക്​ തള്ളിവിടുകയാണ്​. എല്ലാവരും സുരക്ഷിതരായിരിക്കൂ.’- സ്​റ്റൈയ്​ൻ ട്വിറ്ററിൽ കുറിച്ചു. 

ലോക്​ഡൗണിന്​ മുമ്പ്​ മുൻ ഇംഗ്ലണ്ട്​ ക്യാപ്​റ്റൻ കെവിൻ പീറ്റേഴ്​സണുമായി നടന്ന സംഭാഷണത്തിനിടെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും പരസ്​പരം തണലേകണമെന്ന്​ സ്​റ്റൈയ്​ൻ ആഹ്വാനം ചെയ്​തിരുന്നു. മാതാവ്​, കാമുകി, സുഹൃത്ത്, നാല്​ വളർത്തു നായ്​ക്കൾ, പൂച്ച എന്നിവരാണ് ലോക്​ഡൗൺ കാലത്ത്​​ സ്​റ്റെയിനി​​െൻറ വീട്ടിൽ കഴിയുന്നത്​. 

ലോക്​ഡൗൺ മൂന്നാം ഘട്ടത്തിൽ മദ്യവിൽപന നിരോധനം എടുത്തുകളഞ്ഞതോടെ രാജ്യത്ത്​ ​െകാലപാതകമടക്കമുള്ള ​ കുറ്റകൃത്യങ്ങൾ ഏറിയിരിക്കുകയാണ്​. ‘ലോക്​ഡൗണിന്​ ശേഷം ജൂൺ ഒന്നിന്​ മാ​ത്രം 40 പേരാണ്​ കൊല്ലപ്പെട്ടത്​. പിറ്റേ ദിവസം 51കൊലപാതകങ്ങൾ അരങ്ങേറിയപ്പോൾ കഴിഞ്ഞ ഞായറാഴ്​ച അത്​ 69 ആയി’ പൊലീസ്​ മന്ത്രി ബേകി സെലെ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dale steynrobberysports newssouth africa lockdownburglary
News Summary - Steyn asks South Africa to stay safe after 3 break-in attempts at his house- sports
Next Story