പത്തിൽ ഇവർ പത്തരമാറ്റ്
text_fieldsഇന്ത്യൻ ക്രിക്കറ്റിെൻറ നഴ്സറിയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഒാരോ സീസൺ കൊടിയിറങ്ങുേമ്പാഴും ദേശീയ ടീമിൽ ഇടംപിടിക്കാൻ മിടുക്കുള്ള ഒരു പിടി താരങ്ങൾ പിറക്കും. പത്താം സീസൺ അവസാനിച്ചപ്പോഴും കണ്ടു പ്രതിഭകളുടെ ധാരാളിത്തം. ഇനി ഇവരിൽനിന്ന് ആരെ ഇന്ത്യൻ ടീമിലെടുക്കുമെന്ന തലവേദനയാവും സെലക്ടർമാർക്കു മുന്നിൽ.
പത്താം സീസണിൽ കണ്ട മുത്തുകളിൽ ചിലർ.
ബേസിൽ തമ്പി
(ഗുജറാത്ത് ലയൺസ്)
വില 85 ലക്ഷം
(അടിസ്ഥാന വില 10 ലക്ഷം)
ലേലത്തിൽ തന്നെ തമ്പി ഞെട്ടിച്ചു. എട്ടിരട്ടിയിലേറെ വിലക്ക് ഗുജറാത്തിലെത്തിയപ്പോൾ വലിയ സമ്മർദമായിരുന്നു കാത്തിരുന്നത്. അത് തമ്പിയിലെ താരത്തെ പാകപ്പെടുത്താൻ സഹായിച്ചു. എറണാകുളത്തെ പെരുമ്പാവൂരിൽനിന്ന് ഉയർന്നുവന്ന് ഇന്ത്യയുടെ ഭാവി പേസ് ബൗളറായി പേരെടുത്താണ് ബേസിൽ തമ്പി പ്രഥമ സീസൺ െഎ.പി.എല്ലും കളിച്ച് നാട്ടിൽ മടങ്ങിയെത്തുന്നത്. യോർക്കർ എറിയാനുള്ള മിടുക്ക്, ടൈറ്റ് ബൗളിങ് ലെങ്ത്, വിക്കറ്റ് വീഴ്ത്താനുള്ള മികവ് എന്നിവയാണ് തമ്പിയുടെ പ്ലസ്. സീസണിൽ ഗുജറാത്തിെൻറ വിജയങ്ങളിൽ നിർണായക സാന്നിധ്യമായ തമ്പി എമേർജിങ് പ്ലെയർ പുരസ്കാരവും ചൂടി. ക്രിസ് ഗെയ്ൽ, ഡേവിഡ് വാർണർ എന്നീ പ്രമുഖരുടെ വിക്കറ്റുകൾ വീഴ്ത്തി സീനിയർ താരങ്ങളുടെ നല്ലവാക്കുകളും വാങ്ങി. മുംബൈക്കെതിരെ നേടിയ 3/29 മികച്ച പ്രകടനം.
(12 മത്സരം, 11 വിക്കറ്റ്,
ഇക്കോണമി 9.49)
രാഹുൽ ത്രിപാഠി
(പുണെ സൂപ്പർജയൻറ്)
മഹാരാഷ്ട്രക്കായി ഫസ്റ്റ്ക്ലാസ് കളിക്കുന്നതിനിടെയാണ് 26കാരൻ ആദ്യ െഎ.പി.എല്ലിൽ ഇടംപിടിച്ചത്. മായങ്ക് അഗർവാൾ നിറംമങ്ങിയപ്പോൾ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ടീമിൽ ഇടംപിടിക്കുന്നതും പിന്നീട് ഒാപണറാവുന്നതും. രഹാനെക്കൊപ്പം സ്ഥിരത കണ്ടെത്തിയതോടെ ത്രിപാഠി പുണെയുടെ ഒാപണറായി മാറി. ന്യൂബാളിനെ മനോഹരമായി ഹിറ്റ്ചെയ്തു കാണിച്ച യുവതാരം ടീമിന് മികച്ച തുടക്കവും നൽകി. നായകൻ സ്റ്റീവൻ സ്മിത്തിെൻറയും എം.എസ്. ധോണിയുടെയും കൈയടിയും നേടി. അടിസ്ഥാന വിലയായ 10 ലക്ഷത്തിന് സ്വന്തമാക്കിയ ത്രിപാഠി പുണെയുടെ മുടക്കുകാശിന് ഇരട്ടി തിരിച്ചുനൽകി.
(14 ഇന്നിങ്സ്
391 റൺസ്,
ഉയർന്ന സ്കോർ-93)
നിതീഷ് റാണ
(മുംബൈ ഇന്ത്യൻസ്)
മൂന്നു സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടെങ്കിലും നിതീഷ് റാണയുടെ തലവര തെളിഞ്ഞത് ഇൗ സീസണിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ക്രിക്കറ്റിലും റൺസ് വാരിക്കൂട്ടിയ റാണ കോച്ച് ജയവർധനെയുടെയും ക്യാപ്റ്റൻ രോഹിതിെൻറയും വിശ്വാസം കാത്തു.
മൂന്നാം നമ്പറിലെത്തി പതിവായി ആക്രമിച്ചുകളിച്ച ഡൽഹി താരത്തിെൻറ സാന്നിധ്യമായിരുന്നു മുംബൈയുടെ ആത്മവിശ്വാസം. ലീഗ് റൗണ്ടിൽ കൊൽക്കത്ത, ഹൈദരാബാദ്, പഞ്ചാബ്, ഗുജറാത്ത് എന്നിവർക്കെതിരായ മത്സരത്തിൽ മുംബൈയുടെ വിജയം റാണയുടെ ബാറ്റിങ് മികവിലായിരുന്നു.
(12 ഇന്നിങ്സ്,
333 റൺസ്,
ഉയർന്ന സ്കോർ 62)
വാഷിങ്ടൺ സുന്ദർ
(പുണെ സൂപ്പർജയൻറ്)
പേരിലെ കൗതുകം കൊണ്ടാണ് വാഷിങ്ടൺ സുന്ദർ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ആർ. അശ്വിന് പരിക്കേറ്റതോടെയാണ് ചെന്നൈയിൽ നിന്നുള്ള 17കാരൻ പുണെ സൂപ്പർജയൻറിൽ ഇടംപിടിക്കുന്നത്. ഇംറാൻ താഹിറിന് പകരക്കാരനായി സ്പിൻ ബൗളിങ് ചുമതലയുമേറ്റു. ക്വാളിഫയർ ഒന്നിൽ മുംബൈക്കെതിരെ 3/16 പ്രകടനം നിർണായകമായിരുന്നു.
(11 കളി, 8 വിക്കറ്റ്,
ഇക്കോണമി 6.16)
ഋഷഭ് പന്ത്
(ഡൽഹി ഡെയർഡെവിൾസ്)
2016 സീസണിൽ 1.9 േകാടിക്കാണ് ഋഷഭിെന ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനവും അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിച്ചതും പന്തിെൻറ മൂല്യമുയർത്തി. സ്ഥിരതയാർന്ന ബാറ്റിങ്, വിക്കറ്റിനു പിന്നിലെ മികച്ച പ്രകടനം എന്നിവയുമായി ശ്രദ്ധനേടിയ താരം ചാമ്പ്യൻസ് ട്രോഫി റിസർവ് ബെഞ്ചിലും ഇടം നേടി.
(14 കളി, 366 റൺസ്,
ഉയർന്ന സ്കോർ 97)
ക്രുണാൾ പാണ്ഡ്യ
(മുംബൈ ഇന്ത്യൻസ്)
ചാമ്പ്യന്മാരായ നീലപ്പടയുടെ ഒാൾറൗണ്ടർ. ഹാർദിക് പാണ്ഡ്യയുടെ ഇൗ സഹോദരനെ ക്രിക്കറ്റ് ഇന്ത്യ അറിയുന്നത് ഇൗ സീസണിലാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് തെളിയിച്ചു. ഫൈനലിൽ ക്രുണാൾ നേടിയ 47 റൺസാണ് െപാരുതാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്.
(11 ഇന്നിങ്സ്,
243 റൺസ്, 10 വിക്കറ്റ്,
ഇക്കോണമി 6.92)
മുഹമ്മദ് സിറാജ് (സൺറൈസേഴ്സ് ഹൈദരാബാദ്)
രഞ്ജിയിൽ ഒമ്പതു കളിയിൽ 41 വിക്കറ്റ് നേടിയതാണ് ഇൗ 23കാരനെ കോടികൾ മൂല്യമുള്ള താരമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയിൽനിന്നും 2.6 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി. ഭുവനേശ്വർ കുമാറിനൊപ്പം ഹൈദരാബാദിെൻറ പേസ് ബൗളിങ്ങിൽ കുന്തമുനയായിരുന്നു. ഒാരോ പന്തിലെയും വൈവിധ്യവും ഡെത്ത് ഒാവറിലെ മികവും സിറാജിനെ ഭാവിതാരമാക്കുന്നു.
(6 കളി, 10 വിക്കറ്റ്, 9.21 ഇക്കോണമി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.