Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 9:52 PM GMT Updated On
date_range 17 April 2018 9:52 PM GMTപൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നോട്ടീസ്; ഷമിക്ക് ഡൽഹി ടീമിനോടൊപ്പം പോകാനായില്ല
text_fieldsbookmark_border
കൊൽക്കത്ത: ഡൽഹി ഡെയർഡെവിൾസ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസീൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ കൊൽക്കത്ത പൊലീസിൽ ഹാജരാവാൻ നോട്ടീസ്. ഇതോടെ നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിനു ശേഷം താരം കൊൽക്കത്തയിൽ തന്നെ തങ്ങി.
ബംഗളൂരുവിനെതിരായ എവേ മത്സരത്തിൽ ഡൽഹി ടീം പുറപ്പെെട്ടങ്കിലും ഷമിക്ക് ടീമിനോടൊപ്പം പോകാനായില്ല. 21നാണ് ബംഗളൂരുവിനെതിരായ മത്സരം. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ െപാലീസ് കേസെടുത്തത്. ജഹാൻ പരാതി നൽകിയതിനുശേഷം ഇതാദ്യമായാണ് താരം കൊൽക്കത്തയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story