Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈ ഇന്ത്യൻസിന്​...

മുംബൈ ഇന്ത്യൻസിന്​ അഞ്ചാം തോൽവി

text_fields
bookmark_border
മുംബൈ ഇന്ത്യൻസിന്​ അഞ്ചാം തോൽവി
cancel

മുംബൈ: സചിൻ ടെണ്ടുൽകറി​​െൻറ ജന്മദിനത്തിലും ക്ലച്ചു പിടിക്കാതെ മുംബൈ ഇന്ത്യൻസ്​. ടീമി​​െൻറ എല്ലാമെല്ലാമായ ക്രിക്കറ്റ്​ ഇതിഹാസത്തിന്​ ജയം സമ്മാനിക്കാനിറങ്ങിയ രോഹിത്​ ശർമക്കും സംഘത്തിനും അടിതെറ്റി. ഹൈദരാബാദ്​ ഉയർത്തിയ 119 റൺസ്​ വിജയലക്ഷ്യംപോലും എത്തിപ്പിടിക്കാതെ ചാമ്പ്യന്മാർ​ സ്വന്തം കാണികൾക്കു​ മുന്നിൽ നാണംകെട്ട്​ തോറ്റു. പൊരുതിനോക്കാൻ​േപാലും ആവാതെ ബാറ്റിങ്​ അടിയറവു​െവച്ച മുംബൈ 87 റൺസിന്​ പുറത്തായി.  

മുംബൈ നിരയിൽ രണ്ടക്കം കണ്ടത്​ രണ്ടു താരങ്ങൾ മാത്രം (സൂര്യകുമാർ യാദവ്​-39, ക്രുണാൽ പാണ്ഡ്യ-24). സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ ഹൈദരാബാദി​​െൻറ മലയാളി താരം ബേസിൽ തമ്പി രണ്ടു വിക്കറ്റ്​ വീഴ്​ത്തി ജയത്തിൽ നിർണായക പങ്കുവഹിച്ചു. സിദ്ധാർഥ്​ കൗൽ മൂന്നും റാഷിദ്​ ഖാൻ രണ്ടും വിക്കറ്റ്​ വീഴ്​ത്തി. സ്​കോർ ഹൈദരാബാദ്​: 118/10 (18.4), മുംബൈ: 87/10 (18.5). എവിൻ ലൂയിസ്​(5), ഇഷൻകിഷൻ(0), ക്യാപ്​റ്റൻ രോഹിത്​ ശർമ(2), കീരൺ പൊള്ളാഡ്​(9), ഹാർദിക്​ പാണ്ഡ്യ(3) എന്നിവരെല്ലാം രണ്ടക്കം കാണാതെപുറത്തായി. 

നേരത്തെ, ആദ്യം ബാറ്റു ചെയ്​ത സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ (29) മനീഷ്​ പാണ്ഡെ (16) എന്നിവരുടെയും 19ാം ഒാവർ വരെ പിടിച്ചുനിന്ന​​ യൂസുഫ്​ പത്താ​​െൻറയും (29) ബാറ്റിങ്​ മികവിലാണ്​ 118 റൺസെടുത്തത്​. ആറു മത്സരങ്ങളിൽ ചാമ്പ്യന്മാരുടെ അഞ്ചാം   തോൽവിയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansSunrisers Hyderabadsports newsIPL2018Runs
News Summary - SunRisers Hyderabad Defend 118, Beat Mumbai Indians By 31 Runs- Sports news
Next Story