ഹാട്രിക് കട്ട്
text_fieldsഹൈദരാബാദ്: ഹോം ഗ്രൗണ്ടിൽ തോൽക്കാത്തവരെന്ന പെരുമയുമായി കുതിച്ച സൺറൈസേഴ്സ് ഹൈദരാബാദിന് സ്റ്റീവ് സ്മിത്തും കൂട്ടരും തടയിട്ടു. അവസാന ഒാവറിലെ ഹാട്രിക്കുൾപ്പെടെ അഞ്ചു വിക്കറ്റുമായി ജയദേവ് ഉനദ്കട് എന്ന ഗുജറാത്തുകാരൻ അഴിഞ്ഞാടിയപ്പോൾ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിന് 12 റൺസ് തോൽവി. നിർണായക ജയത്തോെട റൈസിങ് പുണെ സൂപ്പർ ജയൻറ്സ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. സ്കോർ: പുണെ: 148/8, ഹൈദരാബാദ് 136/9.
പുണെയുടെ താരതമ്യേന ചെറിയ ടോട്ടലിനെതിരെ ഡേവിഡ് വാർണറും (40) യുവരാജ് സിങ്ങും (47) െപാരുതിനോക്കിയെങ്കിലും ബാക്കിയുള്ളവർ പിന്തുണനൽകാൻ മറന്നതോടെ ഹൈദരാബാദിെൻറ പോരാട്ടം 136 റൺസിന് അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ടീം 117 റൺസിെലത്തിയിരിക്കെ 17ാം ഒാവറിൽ യുവരാജ് സിങ്ങിനെ ഉനദ്കട് പുറത്താക്കിയതോടെയാണ് പുണെ മത്സരത്തിലേക്ക് തിരിച്ചുവരുന്നത്.
അവസാന ഒാവറിൽ നാലു വിക്കറ്റ് കൈയിലിരിക്കെ 13 റൺസ് വേണ്ടപ്പോഴും വിജയപ്രതീക്ഷയിലായിരുന്നു ഹൈദരാബാദ്. പക്ഷേ, രണ്ടു മുതൽ നാലു വരെയുള്ള പന്തിലായി ഉനദ്കട് ബിപുൽ ശർമ (8), റാഷിദ് ഖാൻ (3), ഭുവനേശ്വർ കുമാർ (0) എന്നിവരെ കൂടാരം കയറ്റി പുണെയുടെ തകർപ്പൻ ജയം ഉറപ്പിച്ചു. ബെൻസ്റ്റോക്സ് മൂന്നും ഇംറാൻ താഹിർ ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ പുണെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഒാവറിൽതന്നെ രാഹുൽ തൃപാഠി റണ്ണൗട്ടായതോടെ പുണെ പ്രതിരോധത്തിലായി.
സ്കോർ ഉയർത്താൻ ശ്രമിച്ച അജിൻക്യ രഹാനെയെ (20) ബിപുൽ ശർമയും മടക്കിയയച്ചു. പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (34), ബെൻ സ്റ്റോക്സ് (39), എം.എസ്. ധോണി (31) എന്നിവരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.