Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറെയ്​നയുടെ 31ാം...

റെയ്​നയുടെ 31ാം ജന്മദിനം ആഘോഷിച്ച്​ സഹതാരങ്ങൾ

text_fields
bookmark_border
suresh-raina
cancel

മുംബൈ: ഇന്ത്യയ​ുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാനും മികച്ച ഫീൽഡറുമായ സുരേഷ്​ റെയ്​നയുടെ ജന്മദിനമായിരുന്നു ഇന്നലെ. ലോക​െമമ്പാടുമുള്ള ​റെയ്​നയുടെ ആരാധകരും സഹതാരങ്ങളും സോഷ്യൽ മീഡിയയിലൂടെ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു. സചിൻ ടെണ്ടുൽക്കർ, വി.വി.എസ്​ ലക്ഷ്​മൺ, മുഹമ്മദ്​ കൈഫ്​, ഹർഭജൻ സിങ്​, ഇ​ർഫാൻ പത്താൻ തുടങ്ങിയവരാണ് റെയ്​നക്ക്​ ആശംസകൾ നേർന്നത്. 

ഇന്ത്യയുടെ മാസ്​റ്റർ ബ്ലാസ്​റ്റർ സചിൻ ​െടണ്ടുൽക്കർ റെയ്​നയെയും കുടുംബത്തെയും വീട്ടിലേക്ക്​ ക്ഷണിച്ച്​ ഉച്ചഭക്ഷണം നൽകിയാണ് പിറന്നാൾ​ ആഘോഷിച്ചത്​. റെയ്​നയും ഭാര്യ പ്രിയങ്കയും മകൾ ഗ്രാഷ്യയും ഉച്ചഭക്ഷണത്തിന്​ വന്നതിൽ അതീവ സന്തോഷവാനാണെന്ന് സചിൻ ട്വീറ്റ് ചെയ്തു. കൂടാതെ റെയ്​നക്ക്​ പിറന്നാൾ മധുരം നൽകുന്ന ചിത്രവും സചിൻ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തു​.

ഇന്ത്യയ​ുടെ ടെസ്​റ്റ്​ മാന്ത്രികൻ വി.വി.എസ്​ ലക്ഷ്​മൺ, മുൻ ഇന്ത്യൻ താരം മുഹമ്മദ്​ കൈഫ്,​ ന്യൂസ്​ലാൻഡ് വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ബ്രെണ്ടൻ മക്കല്ലം എന്നിവരും പിറന്നാൾ ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ റെയ്​ന ഇന്ത്യൻ ടീമി​​​െൻറ പ്രകടനത്തെ കുറിച്ച്​ നിരന്തരം പോസ്​റ്റുകൾ ഇടാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh rainasachin tendulkarmalayalam newssports newsCricket News
News Summary - Suresh Raina 31st BirthDay -Sports News
Next Story