രോഹിത് ശർമ ഇന്ത്യയുടെ ഭാവി ധോണിയാവും- സുരേഷ് റെയ്ന
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സഹനായകൻ രോഹിത് ശർമയുടെ നേതൃത്വ ശേഷിയെ പ്രശംസിച്ച് സഹതാരം സുരേഷ് റെയ്ന.
ഫീൽഡിലും പുറത്തും ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളും ഉൾക്കൊള്ളുന്ന കളിക്കാരനാണ് രോഹിതെന്നും ഒരുപക്ഷേ, ഭാവിയിൽ ഇന്ത്യൻ ടീമിെൻറ ധോണിയായി മാറിയേക്കാമെന്നും സുരേഷ് റെയ്ന പറഞ്ഞു.
‘‘ഞാൻ അദ്ദേഹത്തിൽ ഒരുപാട് ഗുണങ്ങൾ കാണുന്നുണ്ട്. എപ്പോഴും ശാന്തനാണ് രോഹിത്. സഹതാരങ്ങൾക്ക് ആത്മവിശ്വാസം നൽകാനും അവരെ കേൾക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. ഡ്രസിങ് റൂമിൽ മറ്റുള്ളവരെ ബഹുമാനിക്കാനും സന്തോഷം പകരാനും കഴിവുണ്ട്.
‘‘എല്ലാ കളിക്കാരെയും ക്യാപ്റ്റനായാണ് രോഹിത് കാണുന്നത്. ബംഗ്ലാദേശിൽ ഏഷ്യ കപ്പ് നടന്ന സമയത്ത് രോഹിതിനു കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്. യുവ കളിക്കാരനായ ശർദുൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക് കളിക്കിടെ ആത്മവിശ്വാസം നൽകുന്നതും കണ്ടിട്ടുണ്ട്. നേതൃത്വത്തിെൻറ കാര്യത്തിൽ ധോണിയിലും ശർമയിലും ഏറെ സാമ്യത കാണാവുന്നതാണ്’’-റെയ്ന പറഞ്ഞു.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ നാലു തവണ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് രോഹിത്. വിരാട് കോഹ്ലി ഇല്ലാതിരുന്നപ്പോൾ 2018 ഏഷ്യ കപ്പിലും ശർമ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.