Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമികച്ച പ്രകടനം...

മികച്ച പ്രകടനം നടത്തവേയാണ്​​​ തന്നെ ടീമിൽ നിന്ന്​ ഒഴിവാക്കിയത്​- റെയ്​ന

text_fields
bookmark_border
suresh-raina
cancel

ന്യൂഡൽഹി: മികച്ച പ്രകടനം നടത്തു​േമ്പാഴാണ്​ തന്നെ ടീമിൽ നിന്ന്​ ഒഴിവാക്കിയതെന്ന്​ ഇന്ത്യൻ ബാറ്റ്​സ്​മാൻ സുരേഷ്​ റെയ്​ന. ടീമിൽ നിന്ന്​ ഒഴിവാക്കിയത്​ എന്നെ വേദനിപ്പിച്ചു. എന്നാൽ, ഇപ്പോൾ കാര്യങ്ങളെല്ലാം ശരിയായി. വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ സാധിക്കുന്നതിൽ സ​ന്തോഷമുണ്ടെന്നും റെയ്​ന പറഞ്ഞു. 

കഴിഞ്ഞ കുറേ മാസങ്ങളായി കഠിന പരിശീലനത്തിനായിരുന്നു. ഇൗ സമയത്തും ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം മാത്രമാണ്​ ഉണ്ടായിരുന്നത്​. ഇത്​ തന്നെ കൂടുതൽ കരുത്തനാക്കിയെന്നും റെയ്​ന വ്യക്​തമാക്കി. എനിക്ക്​ ക്രിക്കറ്റ്​ ഇപ്പോൾ ഉപക്ഷേിക്കാനാവില്ല. 2019 ലോകകപ്പ്​ കളിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ മൽസരങ്ങളിൽ കരിയറിൽ നിർണായകമാണെന്നും റെയ്​ന പറഞ്ഞു.

കുടുംബത്തി​​​െൻറ പിന്തുണയാണ്​ മോശം സമയത്ത്​ തനിക്ക്​ കരുത്ത്​ പകർന്നത്​. ടീമിൽ ഇല്ലാതിരുന്ന സമയത്ത്​ അഭ്യന്തര ക്രിക്കറ്റ്​ കളിച്ചു. ഇത്​ ത​​​െൻറ കരിയറിന്​ ഗുണം ചെയ്​തുവെന്നും റെയ്​ന കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന്​ ട്വൻറി ട്വൻറി മൽസരങ്ങൾക്കുള്ള ടീമിൽ റെയ്​നയെ ഉൾപ്പെടുത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh rainamalayalam newssports newsIndian cricketindian batsmen
News Summary - Suresh Raina Says He Was Dropped Despite Performance-Sportsnews
Next Story