പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ; നാട്ടിലേക്ക് മടക്കടിക്കറ്റ്
text_fieldsന്യൂഡൽഹി: ടെലിവിഷൻ പരിപാടിയിൽ വിവാദ പരാമർശങ്ങൾ നടത്തി പുലിവാലുപിടിച്ച ഇന്ത് യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യയെയും കെ.എൽ. രാഹുലിനെയും ക്രിക്കറ്റിൻെറ എല്ലാ ഫോർ മാറ്റിൽ നിന്നും സസ്പെൻഡ് ചെയ്തു. ബി.സി.സി.ഐയുടേതായ പരിപാടികളിലും ഇവർക്ക് വിലക്കുണ്ട്. വിശദീകണം നൽകുന ്നതിന് ഇരുവർക്കും ഏഴ് ദിവസം സമയം നൽകിയിട്ടുണ്ട്.
ആസ്ട്രേലിയൻ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കിയ താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കും. അച്ചടക്ക ലംഘനം നടത്തിയ ഇവർക്കെതിരെ അന്വേഷണം നടത്തുമെന്ന് ബി.സി.സി.െഎ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
കരൺ േജാഹർ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ ഇരുവരും നടത്തിയ തുറന്നുപറച്ചിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. താരങ്ങൾ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ തന്നെ ഇരുവര്‍ക്കുമെതിരായ സസ്പെന്ഷന് ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒൗദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിനു മുമ്പായി പുതിയ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിവാദത്തിൽപെട്ട താരങ്ങളെ തള്ളി ക്യാപ്റ്റൻ വിരാട് കോഹ്ലിയും രംഗത്തെത്തിയിരുന്നു. പാണ്ഡ്യക്കും രാഹുലിനും വിലക്കേർപ്പെടുത്തുകയാണെങ്കിൽ വിജയ് ശങ്കർ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് എന്നിവരിൽനിന്ന് രണ്ടു പേർ ആസ്ട്രേലിയയിലേക്ക് പറക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.