സയ്യിദ് മുഷ്താഖ് അലി ട്രോഫി; നാഗാലാൻഡിനെ തകർത്ത് കേരളം മുന്നിൽ
text_fieldsവിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറിൽ നാലാം വിജയവുമായി കേ രളം നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി. ഗ്രൂപ് എയിൽ അഞ്ചാം മത്സരത്തിൽ നാഗാലാൻഡിനെ 10 വി ക്കറ്റിന് തകർത്ത കേരളത്തിന് 16 പോയൻറായി. അത്രയും മത്സരങ്ങളിൽ ഝാർഖണ്ഡിനും ഡൽഹി ക്കും 16 പോയൻറ് വീതമുണ്ടെങ്കിലും റൺശരാശരിയുടെ മുൻതൂക്കത്തിൽ കേരളമാണ് ഒന്നാമത്. ശനിയാഴ്ച ഝാർഖണ്ഡിനെതിരെയാണ് കേരളത്തിെൻറ അവസാന മത്സരം. അതിൽ ജയിച്ചാൽ കേരളത്തിന് മുന്നേറാം. ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകളാണ് അടുത്ത റൗണ്ടിലെത്തുക.
ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡിനെ എട്ടിന് 103 റൺസിലൊതുക്കിയ കേരളം 12.2 ഒാവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒ ാപണർമാരായ വിഷ്ണു വിനോദും (38 പന്തിൽ മൂന്ന് സിക്സും നാലു ഫോറുമടക്കം 53) രോഹൻ എസ്. കുന്നുമ്മലും (36 പന്തിൽ എട്ട് ബൗണ്ടറിയടക്കം 51) ടീമിനെ അതിവേഗം വിജയതീരത്തെത്തിച്ച് ടീമിെൻറ റൺശരാശരിയിലും കുതിപ്പ് നൽകി.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷും രണ്ടു വീതം വിക്കറ്റെടുത്ത ബേസിൽ തമ്പിയും വിനൂപ് മനോഹരനും ഒരു വിക്കറ്റെടുത്ത എസ്. മിഥുനുമാണ് നാഗാലാൻഡിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.