സിഡ്നിയിൽ കനത്ത മഴ; വനിത ട്വൻറി 20 ലോകകപ്പ് സെമി ഫൈനൽ വൈകുന്നു
text_fieldsസിഡ്നി: വനിത ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം കനത്ത മഴമൂലം വൈകുന്നു. മ ത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഗ്രൂപ്പ് ജേതാക്കളെന്ന നിലയിൽ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും. സെമിഫൈനലിന് റിസ ർവ് ദിനം വേണമെന്ന ക്രിക്കറ്റ് ആസ്ട്രേലിയയുടെ ആവശ്യം ഐ.സി.സി തള്ളിയിരുന്നു.
വെസ്റ്റിൻഡീസിലെ വീഴ്ചക ്ക് ആസ്ട്രേലിയയിൽ മറുപടി കൊടുക്കാൻ ഒരുങ്ങിയാണ് ഇന്ത്യൻ വനിതകൾ സെമിയിൽ ഇറങ്ങുന്നത്. വനിത ട്വൻറി 20 ലോകകപ്പ ിെൻറ കഴിഞ്ഞ പതിപ്പിൽ സെമിഫൈനലിൽ തങ്ങളെ പുറത്താക്കിയ ഇംഗ്ലണ്ടിനോട് പകരം ചോദിക്കുകയാണ് ഇന്ത്യൻ ടീമിെൻറ ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായി കലാശക്കളിക്ക് അർഹത നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്.
ട്വൻറി20 ലോകകപ്പിൽ റെക്കോഡ് ആരാധകരുടെ മുന്നിൽ ആതിഥേയരും നിലവിലെ ജേതാക്കളുമായ ആസ്ട്രേലിയയെ തകർത്താണ് പെൺകരുത്ത് പോരാട്ടം തുടങ്ങിയത്. ഒരുമത്സരംപോലും തോൽക്കാത്ത ഇന്ത്യ വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മുൻജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപിച്ചാൽ ചരിത്രമാകും. ടൂർണമെൻറിെൻറ ചരിത്രത്തിൽ കലാശക്കളിക്ക് അർഹത നേടുന്നതിനൊപ്പം ഇംഗ്ലണ്ടിനെതിരെ ആദ്യ ജയവുമാകും.
ടൂർണമെൻറിെൻറ കഴിഞ്ഞ ഏഴ് എഡിഷനുകളിൽ ഒന്നിൽപോലും ഫൈനൽ പ്രവേശനം സാധ്യമായില്ലെങ്കിൽകൂടി കിരീടഫേവറിറ്റുകളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെട്ട ഹർമൻപ്രീത് സിങ്ങും സംഘവും പ്രതീക്ഷ കാക്കുമെന്നാണ് വിശ്വാസം. മറ്റൊരു സെമിഫൈനലിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും.
ഷഫാലിയും യാദവുമാരും തുണക്കട്ടെ
ആസ്ട്രേലിയയെ 18 റൺസിന് വീഴ്ത്തി തുടങ്ങിയ ശേഷം ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക ടീമുകളെ തോൽപിച്ച് കൂടുതൽ ശക്തി നേടിയാണ് ഇന്ത്യ മുഴുവൻ പോയൻറുകളുമായി ആദ്യം സെമി ബെർത്തുറപ്പിച്ചത്. മുൻനിര ബാറ്റ്സ്വുമൺസിെൻറയും ബൗളിങ് നിരയുടെയും കരുത്തിലായിരുന്നു ടീമിെൻറ ഇതുവരെയുള്ള മുന്നേറ്റം.
ടീമിലെ സീനിയർ താരങ്ങളായ സ്മൃതി മന്ദാനയും ഹർമൻപ്രീതും കൂടി ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് അനായാസം 150 റൺസിനു മുകളിൽ സ്കോർ ചെയ്യാനാകും. 161 റൺസുമായി ടൂർണമെൻറിലെ ടോപ്സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതുള്ള ഷഫാലി വർമയാണ് ബാറ്റിങ്ങിലെ തുറുപ്പ് ചീട്ട്. നാല് മത്സരങ്ങളിൽനിന്നും ഒമ്പതു വിക്കറ്റുമായി വിക്കറ്റ്വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ള സ്പിന്നർ പൂനം യാദവാണ് ബൗളിങ് നിരയെ നയിക്കുന്നത്. രാധ യാദവ്, ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്വാദ് എന്നിവർ ചേരുന്ന ഇന്ത്യൻബൗളിങ് നിരയുടെ മികവിലാണ് താരതമ്യേന ദുർബല സ്കോറുകൾ ഇന്ത്യ പ്രതിരോധിച്ചത്.
ചരിത്രം ഇംഗ്ലണ്ടിന് അനുകൂലം
മൂന്നു ജയവും ഒരു തോൽവിയുമായി ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിെൻറ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കക്ക് മുന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. ഇന്ത്യക്ക് നേർവിപരീതമായിക്കൊണ്ട് ബാറ്റിങ്ങിലാണ് ഇംഗ്ലണ്ടിെൻറ കരുത്ത്. റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ രണ്ടു സ്ഥാനം കൈയാളുന്നത് ഇംഗ്ലണ്ടിെൻറ നദാലി സ്കിവറും ( 202) നായിക ഹീഥർ നൈറ്റുമാണ് (193).
ലെഗ് സ്പിന്നർ സോഫി എക്സ്ലെസ്റ്റണും (എട്ട്വിക്കറ്റ്) പേസർ അന്യ ശ്രുഭ്സോളുമാണ് (ഏഴ് വിക്കറ്റ്) ബൗളിങ്ങിലെ പ്രധാനികൾ. കടലാസിൽ ഇംഗ്ലണ്ടാണ് കൂടുതൽ കരുത്തർ. ടൂർണമെൻറിൽ ഇതുവരെ കണ്ടുമുട്ടിയ അഞ്ചിൽ അഞ്ച് മത്സരങ്ങളിലും ജയം ഇംഗ്ലീഷുകാർക്കായിരുന്നു. വെസ്റ്റിൻഡീസിൽ കഴിഞ്ഞ തവണ നടന്ന ലോകകപ്പ് സെമിയിൽ എട്ടുവിക്കറ്റിനായിരുന്നു അവർ നീലപ്പടയെ കെട്ടുകെട്ടിച്ചത്. എന്നാൽ, ലോകകപ്പിനുമുന്നോടിയായി നടന്ന ത്രിരാഷ്ട്ര ടൂർണമെൻറിൽ നേടിയ വിജയം ഇന്ത്യൻ ടീമിന് ആത്മവിശ്വാസമേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.