ടീം ഇംഗ്ലണ്ട്; മേഡ് ഇൻ ഫോറിൻ
text_fieldsലണ്ടൻ: കഴിഞ്ഞ വർഷം ഫുട്ബാൾ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസിെൻറ കരുത്ത് വൈവിധ്യമാ ർന്ന വിദേശവേരുകളായിരുന്നു. ക്രിക്കറ്റ് ലോകകപ്പിലുമുണ്ട് അത്തരമൊരു സമാനത. േ ലാകകപ്പിലെ ഇംഗ്ലണ്ട് താരങ്ങളുടെ വേരുകൾ പരതി ടീം കണക്കാക്കിയാൽ ഇത് ലോക ഇലവനാ ണോയെന്ന് തോന്നിപ്പോകാം. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, പാകിസ്താൻ, സ ിംബാബ്വെ എന്നീ രാജ്യങ്ങളുമായുള്ള ബന്ധംതന്നെ കാരണം. കാപ്റ്റനടക്കം 15 അംഗ ഇംഗ്ലണ്ട് ടീമിലെ ഏഴു കളിക്കാരാണ് മറ്റു രാജ്യങ്ങൾക്കു കളിച്ചതോ വിദേശത്ത് വേരുകളുമായി ജന ിച്ചവരോ ആയിട്ടുള്ളത്.
1. ഒായിൻ മോർഗൻ
രണ്ട് രാജ്യങ്ങൾക്കായി ഏകദിനത്ത ിൽ സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനെന്ന റെക്കോഡ് സ്വന്തമായുള്ള ഇംഗ്ലണ്ടിെൻറ കപ്പിത്താൻ. അയർലൻഡിലെ ഡുബ്ലിനിലാണ് ജനനം. അയർലൻഡിനായി 23 മത്സരങ്ങളിൽ പാഡണിഞ്ഞ മോർഗൻ ഒരു സെഞ്ച്വറി സ്വന്തം പേരിലാക്കി. 2009 ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിലേക്ക് കൂടുമാറി ചിരകാലാഭിലാഷം പൂവണിയിച്ചു. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അയർലൻഡ് ജഴ്സിയിൽ കളിച്ചുവെന്ന രസകരമായ വസ്തുതയും മോർഗനെക്കുറിച്ചുണ്ട്. 2014ൽ അലയസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതു മുതൽ പരിമിത ഒാവർ ക്രിക്കറ്റിലെ ഇംഗ്ലണ്ടിെൻറ നായകസ്ഥാനം വഹിച്ചുവരുന്നു.
2. ജാസൺ റോയ്
ലോകകപ്പിനിടെ പരിക്കേറ്റ് ജാസൺ റോയ് കുറഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്നപ്പോൾ ഇംഗ്ലണ്ടിെൻറ ബാറ്റിങ് പ്രകടനത്തിൽ അനുഭവപ്പെട്ട ക്ഷീണം പരിശോധിച്ചാൽ മതി താരത്തിെൻറ വില മനസ്സിലാക്കാൻ. മടങ്ങിയെത്തിയതിൽ പിന്നെ ടീം തിരിഞ്ഞുനോക്കിയിട്ടില്ല. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒാപണർമാരിൽ ഒരാളായ റോയുടെ ജനനം ദക്ഷിണാഫ്രിക്കയിലെ ഡർബനിലായിരുന്നു. 10 വയസ്സുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറി. സറേക്കായി കൗണ്ടി കളിച്ചായിരുന്നു തുടക്കം. 2015ൽ അയർലൻഡിനെതിരെ കളിച്ച് ദേശീയ ജഴ്സിയിൽ അരങ്ങേറ്റം.
3. ബെൻ സ്റ്റോക്സ്
ജോസ് ബട്ലർക്കൊപ്പം ഇംഗ്ലീഷ് മധ്യനിരയുടെ അവിഭാജ്യ ഘടകമാണ് ഇൗ ഒാൾറൗണ്ടർ. ന്യൂസിലൻഡിെല ക്രൈസ്റ്റ് ചർച്ചിൽ 1991ൽ ജനനം. ന്യൂസിലൻഡ് ദേശീയ റഗ്ബി ടീം അംഗമായിരുന്നു പിതാവ് ജെറാഡ് സ്റ്റോക്സ്. 12ാം വയസ്സിലാണ് സ്റ്റോക്സും കുടുംബവും ഇംഗ്ലണ്ടിലെത്തുന്നത്. പിതാവ് ഇംഗ്ലണ്ടിലെ പ്രാദേശിക റഗ്ബി ടീമിെൻറ പരിശീലകനായി നിയമിതനായതിനെത്തുടർന്നായിരുന്നു പറിച്ചുനടൽ. ഡർഹാമിനായി ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് തുടക്കം. 2011ൽ അയർലൻഡിനെതിരെ ഏകദിന അരങ്ങേറ്റം. 2013ൽ സ്റ്റോക്സിെൻറ മാതാപിതാക്കൾ തിരിച്ച് മാതൃരാജ്യത്തേക്ക് മടങ്ങിയെങ്കിലും സ്റ്റോക്സ് ഇംഗ്ലണ്ടിൽ തുടരുകയായിരുന്നു.
4. ജോഫ്ര ആർച്ചർ
പ്രാഥമിക ടീം ലിസ്റ്റിൽനിന്ന് താരത്തെ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് ഒത്തിരി ചർച്ചകൾക്ക് വഴിവെച്ചു. ഒരുപക്ഷേ, താരം പുറത്തായിരുന്നെങ്കിൽ അത് എത്ര വലിയ മണ്ടത്തരമാകുമായിരുന്നുവെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിപ്പോൾ ചിന്തിക്കുന്നുണ്ടാകും. ബാർബഡോസിൽ ജനിച്ച് വെസ്റ്റിൻഡീസിെൻറ അണ്ടർ 19 ടീമിൽ കളിച്ച ആർച്ചർ ഇൗ വർഷം മേയ് മാസത്തിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. പിതാവ് ഇംഗ്ലണ്ടുകാരനാണെങ്കിലും സാേങ്കതിക കാരണങ്ങളാൽ ആർച്ചർക്ക് 2022 വരെ ഇംഗ്ലണ്ട് ജഴ്സിയണിയാൻ സാധ്യമല്ലെന്നായിരുന്നു ആദ്യം ഇംഗ്ലീഷ് ബോർഡിെൻറ നിലപാട്. എന്നാൽ, 2018 നവംബറിൽ നിയമങ്ങൾ തിരുത്തിയ ബോർഡിെൻറ തീരുമാനം അവർക്കുതന്നെ അനുഗ്രഹമായി മാറി.
5. മുഈൻ അലി
ഡെത്ത് ഒാവറുകളിൽ വെടിക്കെട്ടുകൾ തീർക്കുന്ന ബാറ്റിങ് ഒാൾറൗണ്ടർ. പാകിസ്താനിലെ മിർപൂരിൽനിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ് അലിയുടെ മുത്തച്ഛൻ. മുത്തശ്ശിയായ ബെറ്റി കോക്സ് ഇംഗ്ലീഷുകാരിയായിരുന്നു. അലിയുടെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19 ടീം 2006 ലോകകപ്പിൽ സെമിയിൽ കടന്നു. ഗ്രെയിം സ്വാെൻറ പകരക്കാരനായെത്തി, ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യം. 2014ൽ വിൻഡീസിനെതിരെ ഏകദിന അരങ്ങേറ്റം.
6. ടോം കറൻ
രസകരമായ കുടുംബ പശ്ചാത്തലമാണ് ടോം കറനെ വ്യത്യസ്തമാക്കുന്നത്. മുൻ സിംബാബ്വെ ക്രിക്കറ്ററായ കെവിൻ കറെൻറ മകനായ ടോമിെൻറ ജനനം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ. ജൂനിയർ തലത്തിൽ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാൽ ഇൻലൻഡിനായി കളത്തിലിറങ്ങി. 2012ൽ സ്കൂൾ തലത്തിലെ താരത്തിെൻറ പ്രകടനം കണ്ട് ആകൃഷ്ടനായ മുൻ സറേ ക്യാപ്റ്റൻ ഇയാൻ ഗ്രെഗാണ് ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചത്. 2017ൽ വിൻഡീസിനെതിരെ ഏകദിന അരങ്ങേറ്റം. സഹോദരങ്ങളായ സാം കറൻ, ബെൻ കറൻ എന്നിവരും പ്രഫഷനൽ ക്രിക്കറ്റ് താരങ്ങൾ.
7. ആദിൽ റാഷിദ്
മിർപൂരിൽ വേരുകളുള്ള മറ്റൊരു പാകിസ്താൻ വംശജൻ. യോർക്ഷെയറിനെ തുടർച്ചയായി കൗണ്ടി ചാമ്പ്യൻഷിപ്പിൽ ജേതാക്കളാക്കി ടെസ്റ്റ് ടീമിൽ ഇരിപ്പുറപ്പിച്ചു. 2017 മുതൽ സ്പിന്നറുടെ റോളിൽ ഇംഗ്ലണ്ട് ഏകദിന ടീമിലും പ്രഥമ പരിഗണന. 2009ൽ അയർലൻഡിനെതിരെ കളിച്ച് ഏകദിന ജഴ് സിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.