കോഹ്ലിയുടെ അഭിപ്രായത്തിന് ശേഷം കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ഗാംഗുലി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം കഴിഞ്ഞു. പക്ഷേ, ആരാണ് കോച്ചെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. അപേക്ഷകരിൽനിന്ന് അഭിമുഖത്തിനായി ക്ഷണിച്ച ആറിൽ അഞ്ചു പേരും തിങ്കളാഴ്ച സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരും നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ മുമ്പാകെ അഭിമുഖത്തിന് ഹാജരായെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ചർച്ച നടത്തിയ ശേഷം മാത്രമാവും പ്രഖ്യാപനം.
മുംബൈയിലെ ബി.സി.സി.െഎ ഹെഡ്ക്വാർേട്ടഴ്സിൽ നടന്ന അഭിമുഖത്തിൽ വിരേന്ദർ സെവാഗ് നേരിെട്ടത്തിയപ്പോൾ, രവിശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ്, ലാൽ ചന്ദ് രജപുത് എന്നിവർ ഒാൺലൈൻ വഴി പെങ്കടുത്തു. ഫിൽ സിമ്മൺസ് എത്തിയില്ല. സചിൻ ടെണ്ടുൽകർ ‘സ്കൈപ്’ വഴിയാണ് ഗാംഗുലിക്കും ലക്ഷ്മണുമൊപ്പം ചേർന്നത്.
അഞ്ചുപേരും തങ്ങളുടെ കോച്ചിങ് തന്ത്രങ്ങളും സമീപനങ്ങളും സമിതി മുമ്പാകെ അവതരിപ്പിച്ചു. ഇവരുടെ നിർദേശങ്ങൾ കോഹ്ലിയുമായി ചർച്ചചെയ്ത ശേഷമാവും ഇന്ത്യൻ കോച്ചിനെ പ്രഖ്യാപിക്കുക. രണ്ടു മണിക്കൂറോളം സമയം സെവാഗ് ചെലവഴിച്ചതായാണ് റിപ്പോർട്ട്. അടുത്ത രണ്ടുവർഷത്തെ ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാവി മുന്നിൽകണ്ടാവും അന്തിമ തീരുമാനമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. രവിശാസ്ത്രിക്കാണ് കൂടുതൽ സാധ്യതയെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.