പുതുവർഷം ഗംഭീരമാക്കാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക്
text_fieldsമുംബൈ: ലോക ക്രിക്കറ്റിെൻറ അത്യുന്നതങ്ങളിലെത്തിയ ഒരു വർഷത്തെ കുതിപ്പിനുശേഷം ടീം ഇന്ത്യ വിദേശമണ്ണിലേക്ക് പറന്നു. ഇനി യഥാർഥ പരീക്ഷണത്തിെൻറ നാളുകൾ. പുതുവർഷത്തിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിരാട് കോഹ്ലിയും സംഘവും യാത്രതിരിച്ചു. ജനുവരി അഞ്ചിന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റ്, ആറ് ഏകദിനം, മൂന്ന് ട്വൻറി20 എന്നിവ കളിക്കും. രണ്ടുമാസം ദൈർഘ്യമുള്ള പരമ്പര കോഹ്ലിപ്പടയുടെ വിദേശമണ്ണിലെ പോരാട്ടവീര്യത്തിെൻറ ഉരകല്ലായി മാറും.
യാത്ര പുറപ്പെടുംമുമ്പ് മുംബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ആത്മവിശ്വാസത്തിലായിരുന്നു ക്യാപ്റ്റൻ കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും. വിവാഹവും ഇന്ത്യൻ താരങ്ങൾക്കായി ചൊവ്വാഴ്ച മുംബൈയിൽ നടത്തിയ വിരുന്നും കഴിഞ്ഞ് കോഹ്ലി ബുധനാഴ്ച ടീമിനൊപ്പം ചേർന്നു.
ഇനിയൊന്നും തെളിയിക്കാനില്ല –കോഹ്ലി
ഒരു ടീമെന്ന നിലയിൽ ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇതുവരെ കളിച്ച സാഹചര്യത്തിൽനിന്ന് മാറിയാണ് ഇൗ പരമ്പരയെങ്കിലും സമ്മർദമില്ല. ആത്മവിശ്വാസമിെല്ലങ്കിൽ ഇന്ത്യയിലായാലും വെല്ലുവിളിയാണ്. ആർക്കു മുന്നിലും ഒന്നും തെളിയിക്കാനില്ല. ദക്ഷിണാഫ്രിക്കയിൽ മികവിെൻറ നൂറു ശതമാനവും പുറത്തെടുക്കുകയാണ് ലക്ഷ്യം -വിരാട് കോഹ്ലി പറഞ്ഞു. 25 വർഷത്തിനിടെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര മോഹവുമായാണ് ടീം ഇന്ത്യ യാത്രയാവുന്നത്.
ബൗൺസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചുകൾ ഭയപ്പെടുത്തുന്നോയെന്ന ചോദ്യവും കോഹ്ലി സിക്സർ പറത്തുന്ന ലാഘവത്തോടെ ബൗണ്ടറി കടത്തി.ക്യാപ്റ്റെൻറ വാക്കുകൾക്ക് ഉറച്ച പിന്തുണ നൽകുന്നതായിരുന്നു കോച്ച് രവി ശാസ്ത്രിയുടെ മറുപടികൾ. ‘‘കഴിഞ്ഞ നാലഞ്ചു വർഷമായി ഒന്നിച്ചുകളിക്കുന്നതാണ് ഇൗ ടീം. ഒാരോ സാഹചര്യങ്ങളിൽ പരീക്ഷിക്കപ്പെടുേമ്പാഴും മികവ് തെളിയിച്ചതാണ്.
അടുത്ത ഒന്നര വർഷം ഇൗ ടീമിനെ നിർവചിക്കപ്പെടുന്നതാണ്. അതിനാണ് മറ്റു ടീമുകളും കാത്തിരിക്കുന്നത്’’ -ശാസ്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.