'ഒരു ടീമിന് രണ്ട് ക്യാപ്റ്റൻമാർ വേണ്ടതില്ല; ഇന്ത്യയുടേത് എക്കാലത്തേയും മികച്ച ടീം'
text_fieldsപുണെ: ഇരട്ട നായകത്വം ഇന്ത്യക്ക് യോജിക്കില്ളെന്ന് മഹേന്ദ്ര സിങ് ധോണി. മൂന്നു ഫോര്‍മാറ്റുകള്‍ക്കും ഒരു നായകന്‍ എന്നതാണ് ടീമിന് നല്ലതെന്ന് വ്യക്തമാക്കിയ ധോണി ടെസ്റ്റ് ടീമിന്‍െറ തലപ്പത്ത് വിരാട് കോഹ്ലി സ്ഥാനമുറപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഏകദിന ടീം ക്യാപ്റ്റന്‍സി വിടാന്‍ തീരുമാനമെടുത്തിരുന്നുവെന്നും അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
മനസ്സുകൊണ്ട് ഞാന്‍ നേരത്തെതന്നെ ടീമിന്‍െറ നായകസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ ഒരുങ്ങിയിരുന്നു. 2014ലെ ആസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് ടീമിന്‍െറ നായകപദവിയില്‍നിന്ന് ഒഴിഞ്ഞപ്പോള്‍ തന്നെ ഏകദിന ടീമിന്‍െറ ഉത്തരവാദിത്തവും ഒഴിയണമെന്ന് തീരുമാനിച്ചിരുന്നു. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയായിരുന്നു ക്യാപ്റ്റനായുള്ള അവസാന മത്സരങ്ങളെന്ന് മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍, ബി.സി.സി.ഐ അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചുവെങ്കിലും കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. അതിന്‍െറ തുടര്‍ച്ചയാണ് ഇപ്പോള്‍ സമയമത്തെിയപ്പോള്‍ നായകസ്ഥാനം ഒഴിയുന്നത് -നായകപദവി വിട്ടശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവെ ധോണി പറഞ്ഞു.
കോഹ്ലിയുടെ കീഴില്‍ ടീം ചരിത്ര വിജയങ്ങള്‍ സ്വന്തമാക്കുമെന്ന് ധോണി പ്രതീക്ഷ പ്രകടിപ്പിച്ചു. വിരാട് ക്യാപ്റ്റന്‍സിയിലേക്ക് സ്വാഭാവികമായി വരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയിരുന്നു. ടെസ്റ്റ് ടീമിന്‍െറ തലപ്പത്ത് മികച്ച വിജയങ്ങളുമായി ഇരിപ്പുറപ്പിച്ച വിരാട് ഏകദിനത്തിലും നായകത്വം ഏറ്റെടുക്കുന്നത് കൃത്യസമയത്താണ്. ഈ ടീമിന് മൂന്നു ഫോര്‍മാറ്റിലും മികച്ച മുന്നേറ്റങ്ങള്‍ നടത്താനുള്ള കെല്‍പുണ്ട്. കോഹ്ലിയുടെ കീഴില്‍ ടീം ഇന്ത്യ തന്‍െറ കാലത്തെക്കാള്‍ കൂടുതല്‍ ജയങ്ങള്‍ നേടും -ധോണി പറഞ്ഞു.
"എന്റെ അവസാന പരമ്പരയിൽ ദക്ഷിണാഫ്രിക്ക ആയിരുന്നു എതിരാളികൾ. പരമ്പരക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറാനുള്ള തീരുമാനം ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഒരു കളിക്കാരനെ തന്നെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാക്കേണ്ടതുണ്ടെന്നാണ് തൻെറ വിശ്വാസം"
കോഹ് ലിയുമായുള്ള തന്‍െറ ബന്ധം ഏറെ ദൃഢതയുള്ളതാണെന്ന് പറഞ്ഞ ധോണി കളത്തില്‍ അത് ഏറെ സഹായകരമായിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ഓരോ കളിയിലും മെച്ചപ്പെടാന്‍ ആഗ്രഹിക്കുകയും അതിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന കളിക്കാരനാണ് വിരാട്. അതിനായി നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. കളത്തില്‍ പലപ്പോഴും അത് എനിക്ക് സഹായകമായിട്ടുണ്ട്. വിരാട് നയിക്കുമ്പോള്‍ അത് തിരിച്ചുനല്‍കാനാവും എന്‍െറ ശ്രമം. എന്‍െറ അനുഭവസമ്പത്തും കളിപരിചയവും പകര്‍ന്നുനല്‍കാന്‍ ഞാന്‍ എപ്പോഴും ഒരുക്കമാണ്. തീരുമാനങ്ങളെടുക്കേണ്ടത് വിരാട് തന്നെയാണ്. അതിനുള്ള കഴിവ് വിരാടിനുണ്ട്. സഹായിക്കുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത് -ധോണി അഭിപ്രായപ്പെട്ടു.
ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതോടെ തന്‍െറ ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച ഊഹാപോഹങ്ങളില്‍ കാര്യമില്ളെന്ന് ധോണി പറഞ്ഞു. ടീമിനാവശ്യമുള്ള എവിടെ ബാറ്റുചെയ്യാനും ഞാനൊരുക്കമാണ്. ക്യാപ്റ്റനായപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നതിന്‍െറ ഭാഗമായി ഞാന്‍ താഴേക്ക് ഇറങ്ങിയതാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എനിക്കെപ്പോഴും ഇഷ്ടമാണ്. എന്നാല്‍, ആ പൊസിഷനില്‍ എന്നെക്കാള്‍ നന്നായി ബാറ്റുവീശാന്‍ പറ്റുന്നവര്‍ ഉണ്ടെങ്കില്‍ അതിനായിരിക്കും മുന്‍ഗണന. ടീമിന്‍െറ നേട്ടമാണല്ളോ മുഖ്യം -ധോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.