ടെസ്റ്റ് തോൽവി; ഡി.ആർ.എസിനെ പഴിച്ച് ഒാസീസ് ക്യാപ്റ്റൻ
text_fieldsഅഡ്ലെയ്ഡ്: ഒന്നാം ടെസ്റ്റിലെ തോൽവിക്ക് ഡി.ആർ.എസിനെ പഴിച്ച് ആസ്ട്രേലിയൻ ക്യ ാപ്റ്റൻ ടിം പെയ്ൻ. മത്സരത്തിൽ അമ്പയർ ഒൗട്ട് വിളിച്ച ചില നിർണായക വിക്കറ്റുകൾ ഇന ്ത്യ റിവ്യൂവിലൂടെ തിരിച്ചു പിടിച്ചതാണ് ഒാസീസ് ക്യാപ്റ്റനെ നിരാശപ്പെടുത്തിയത്. ര ണ്ടാം ഇന്നിങ്സിനിടെ ശനിയാഴ്ച ചേതേശ്വർ പുജാര രണ്ടു തവണയും (8ഉം 17ഉം റൺസിൽ നിൽക്കെ), ഞാ യറാഴ്ച അജിൻക്യ രഹാനെയും (17 റൺസിൽ നിൽക്കെ) ഒൗട്ടായെന്ന് അമ്പയർ നിജൽ ലോങ് വിധിയെഴുതിയപ്പോൾ, ബാറ്റ്സ്മാന്മാർ റിവ്യൂ നൽകി.
അമ്പയർ തീരുമാനം തിരുത്തപ്പെട്ടപ്പോൾ, ഇരുവരും അർധസെഞ്ച്വറി നേടി ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലാവുകയും ചെയ്തു. ഇതാണ് ഒാസീസ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്. ഡി.ആർ.എസ് ശരിയായ സംവിധാനമല്ലെന്നായിരുന്നു പെയ്നിെൻറ പ്രതികരണം. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡി.ആർ.എസിനെ ഫലപ്രദമായി ഉപയോഗിക്കാൻ ഒാസീസ് താരങ്ങൾ പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ അശ്വിെൻറ പന്തിൽ ആരോൺ ഫിഞ്ച് പുറത്തായപ്പോൾ സംശയമുണ്ടായെങ്കിലും േനാൺസ്ട്രൈക്കർ മാർകസ് ഹാരിസിനോട് സംസാരിച്ചശേഷം റിവ്യൂ നൽകാതെ കളംവിട്ടു. റീേപ്ലയിൽ പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയില്ലെന്ന് വ്യക്തമായിരുന്നു.
പേസ് ബൗളർ മിച്ചൽ സ്റ്റാർക് നിറംമങ്ങിയതും തിരിച്ചടിയായതായി ഒാസീസ് ക്യാപ്റ്റൻ പറഞ്ഞു. എന്നാൽ, പെർത്തിലെ പിച്ചിൽ അദ്ദേഹം ഫോമിലേക്കുയരും. വേഗമേറിയ പ്രതലത്തിൽ സ്റ്റാർകിന് അഞ്ചു വിക്കറ്റിനു മുകളിൽ നേടാനാവും -പെയ്ൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.