ഹര്‍ദിക്കോ കരുണോ... ആറാം നമ്പറില്‍ ആര്‍ക്ക് നറുക്ക് വീഴും?
text_fieldsരാജ്കോട്ട്: പരിക്കേറ്റ രോഹിത് ശര്‍മ ടീമില്‍നിന്ന് പുറത്തായതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ആറാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ പുതുതാരത്തിന് അവസരമൊരുങ്ങുന്നു. ഇതുവരെ പഞ്ചദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്ത കളിക്കാരായ പാതിമലയാളി ബാറ്റ്സ്മാന്‍ കരുണ്‍ നായര്‍, ബറോഡ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാള്‍ക്കാവും നറുക്കു വീഴുക. കോച്ച് അനില്‍ കുംബ്ളെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇതുവരെ ഒന്നും വിട്ടുപറയാത്തതിനാല്‍ ഇവരില്‍ ആര്‍ക്ക് അവസരം ലഭിക്കുമെന്ന് അവസാന നിമിഷംവരെ പറയാനാകില്ല. ന്യൂസിലന്‍ഡ് പരമ്പരയിലെപ്പോലെ ആറു ബാറ്റ്സ്മാന്മാരത്തെന്നെ കളിപ്പിക്കാനാണ് തീരുമാനമെങ്കില്‍ കരുണ്‍ നായര്‍ക്കാവും ചാന്‍സ് ലഭിക്കുക. എന്നാല്‍, കോഹ്ലിക്ക് കൂടുതല്‍ താല്‍പര്യമുള്ള അഞ്ചാം ബൗളര്‍കൂടി അടങ്ങുന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഓള്‍റൗണ്ടര്‍ മേല്‍വിലാസമുള്ള
ഹര്‍ദിക് പാണ്ഡ്യ ആദ്യ ഇലവനിലത്തെും.അപ്രതീക്ഷിതമായാണ് ഹര്‍ദിക് ടെസ്റ്റ് ടീമിലത്തെിയത്. ട്വന്‍റി20യില്‍ അരങ്ങേറിയശേഷം വേണ്ടത്ര മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിട്ടില്ളെങ്കിലും ഹര്‍ദികിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നു. മണിക്കൂറില്‍ 140 കി.മീ. വരെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍ എന്നതാണ് ഹര്‍ദികിന് തുണയാവുന്നത്. ഈ ആനുകൂല്യം ടെസ്റ്റിലും ഉപയോഗപ്പെടുത്താനാകുമെന്നാണ് ടീം മാനേജ്മെന്‍റിന്‍െറ കണക്കുകൂട്ടല്‍. ഇന്ത്യന്‍ ടീം അടുത്തകാലത്ത് ഓള്‍റൗണ്ടര്‍ പൊസിഷനില്‍ അവസരം നല്‍കിയ സ്റ്റുവര്‍ട്ട് ബിന്നി, റിഷി ധവാന്‍ തുടങ്ങിയവര്‍ മണിക്കൂറില്‍ 130 കി.മീ. താഴെ മാത്രം വേഗമുള്ളവരായിരുന്നു.
കോച്ച് കുംബ്ളെ ഹര്‍ദികില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.
ഹര്‍ദികിന്‍െറ പ്രതിഭ നമ്മള്‍ ഐ.പി.എല്ലിലും ട്വന്‍റി20, ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിലും കണ്ടുകഴിഞ്ഞതാണ്. തന്‍െറ സ്വാഭാവികമായ രീതിയില്‍ കളിക്കാന്‍ ഹര്‍ദികിന് സ്വാതന്ത്ര്യം നല്‍കാനാണ് ശ്രമിക്കുന്നത്. മണിക്കൂറില്‍ 140 കി.മീ. വരെ വേഗത്തില്‍ പന്തെറിയാനും ലോവര്‍ ഓര്‍ഡറില്‍ ആക്രമണാത്മകമായി ബാറ്റുചെയ്യാനും കഴിയുന്ന കളിക്കാരന്‍ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാണ്. ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന അത്തരമൊരു താരമായി മാറാന്‍ ഹര്‍ദികിന് കെല്‍പുണ്ട് -കുംബ്ളെ പറഞ്ഞു.
കരുണ്‍ നായരിലും ടീമിന് ഏറെ പ്രതീക്ഷയുണ്ടെന്ന് കുംബ്ളെ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കരുണിന്‍േറത്. കുറച്ചുകാലമായി സെലക്ടര്‍മാര്‍ ശ്രദ്ധിക്കുന്ന താരമായ കരുണ്‍ അവസരം ലഭിച്ചാല്‍ തിളങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍ണാടകക്കായി കാഴ്ചവെച്ച സ്ഥിരതയാര്‍ന്ന പ്രകടനം ദേശീയ ജഴ്സിയിലും പുറത്തെടുക്കാന്‍ കരുണിനാവും -കുംബ്ളെ അഭിപ്രായപ്പെട്ടു.
ഇവരില്‍ ആര് ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കാണാന്‍ ബുധനാഴ്ച വരെ കാത്തിരിക്കേണ്ടിവരും. ടീമിലെ മറ്റു പൊസിഷനുകളിലെ കളിക്കാരുടെ കാര്യത്തിലൊന്നും മാറ്റത്തിന് സാധ്യതയില്ളെന്നിരിക്കെ രോഹിത് ഒഴിച്ചിട്ട ആറാം നമ്പറിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.