ടെസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
text_fieldsലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിെൻറ പുതുവസന്തത്തിലേക്ക് സ്വാഗതം. വെള്ള പന്തിെൻറ ലോക കപ്പിൽനിന്നും ക്രിക്കറ്റ് ലോകം ചുവന്ന പന്തിെൻറ ലോക പോരാട്ടത്തിലേക്ക്. ടെസ്റ്റ് രാജ്യങ്ങളെ ഉൾപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ പരീക്ഷണമായ വേൾഡ് ടെ സ്റ്റ് ചാമ്പ്യൻഷിപ് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. ടൂർണമെൻറിെൻറ ഒൗദ്യോ ഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. രണ്ടു വർഷം നീളുന്ന പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച ആഷസ് പരമ്പരയോടെ തുടക്കമാവും. ടെസ്റ്റ് പദവിയിലുള്ള ആദ്യ ഒമ്പത് സ്ഥാനക്കാരാ ണ് മത്സരിക്കുന്നത്. 27 പരമ്പരകളിലായി 71 മത്സരങ്ങൾ. പോയൻറ് നിരയിൽ മുന്നിലെത്തുന് ന രണ്ടു പേർ 2021 ജൂണിൽ നടക്കുന്ന ഫൈനലിൽ പോരാടും.
അഞ്ചു ടെസ്റ്റുകളടങ്ങിയ ആഷസ് പര മ്പരക്ക് ഇംഗ്ലണ്ടാണ് വേദിയാവുന്നത്. തൊട്ടുപിന്നാലെ ആഗസ്റ്റ് 14ന് ന്യൂസിലൻഡ് x ശ്രീലങ്ക ടെസ്റ്റിന് തുടക്കം കുറിക്കും. ലങ്കയാണ് വേദി. ആഗസ്റ്റ് 22 മുതൽ വിൻഡീസിനെ തിരെ ഇന്ത്യയും കളി തുടങ്ങും. രണ്ട് ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. പാകിസ്താൻ, ശ്രീ ലങ്ക ടീമുകൾക്കെതിരെ ഇന്ത്യ കളിക്കുന്നില്ല.
ടെസ്റ്റ് പദവിയുള്ള 12 ടീമുകളിൽ ടെസ്റ്റ് ചാമ്പ്യൻഷിപ് കളിക്കുന്നത് ഒമ്പതു രാജ്യങ്ങൾ
ഒാരോ ടീമും ആറ് രാജ്യങ്ങൾക്കെതിരെ കളിക്കും. മൂന്ന് മത്സരങ്ങൾ വീതം ഹോം-എവേ അടിസ്ഥാനത്തിലാണ് കളി. രണ്ടു മുതൽ അഞ്ചു ടെസ്റ്റ് വരെ അടങ്ങിയ പരമ്പര.
പരമ്പരയിൽ രണ്ടു മുതൽ അഞ്ചു വരെ മത്സരം ഉൾപ്പെടാം. ഒാരോ പരമ്പരക്കും 120 പോയൻറ്. മത്സരങ്ങളുടെ എണ്ണത്തിനനുസരിച്ച് പോയൻറ് പങ്കുവെക്കപ്പെടും.
രണ്ടു വർഷത്തെ കളിക്കൊടുവിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്നവർ ഫൈനലിലെത്തും. 2021 ജൂണിൽ ലോഡ്സിലാണ് കിരീടപ്പോരാട്ടം.
ടെസ്റ്റ് ക്രിക്കറ്റിന് ഊർജമാകും –കോഹ്ലി
കാത്തുകാത്തിരുന്ന ഒന്നാണ് ഒടുവിൽ സംഭവിക്കുന്നത്. രണ്ടുമൂന്നു വർഷമായി ഇതേക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. ഒരു ടെസ്റ്റ് ടീമെന്ന നിലക്കുള്ള പ്രകടന മികവോ കാണികളുടെ ആവേശമോ പരിഗണിച്ചായിരുന്നില്ല ചർച്ചയത്രയും. ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഉൗർജം കിട്ടിയേ തീരൂ. താരങ്ങൾ എക്കാലത്തും പരമാവധി പ്രകടനം പുലർത്താറുണ്ടെങ്കിലും ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ചെയ്യാവുന്നത് ഏറെ വലുതാണ്.
കളി കാര്യമാകുന്നതോടെ ഓരോ താരത്തിനും ഓരോ മത്സരത്തിനും തീവ്രത ഉയരും. അത്യാവേശത്തോടെയാണ് ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ ഞാൻ കാത്തിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞതാണ് ടെസ്റ്റ് ക്രിക്കറ്റ്. പഴയ രൂപത്തിൽ മികവു പ്രകടിപ്പിക്കാനാവുന്നത് സന്തോഷകരമാണ്. അടുത്തിടെയായി ഇന്ത്യ ടെസ്റ്റിൽ മികച്ച ടീമാണ്. അതിനാൽത്തന്നെ, ചാമ്പ്യൻഷിപ്പിൽ ടീമിന് വലിയ സ്വപ്നങ്ങളുമുണ്ടാകും.
ആ തൊപ്പി അണിയാൻ കാത്തിരിക്കുന്നു –ടിം പെയിൻ (ആസ്ട്രേലിയ)
ആവേശകരമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് നടത്താനുള്ള തീരുമാനം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഏറെ ഇഷ്ടമാണ്. അതാണ് ഞങ്ങൾക്ക് പരമമായ വിനോദം. ആസ്ട്രേലിയയിൽ ഇപ്പോഴും ഏറെ ജനപ്രിയമാണിത്. താരങ്ങൾക്കു മാത്രമല്ല, മാധ്യമങ്ങൾക്കും പൊതുജനത്തിനും ഒരുപോലെ പ്രിയങ്കരം. ടെസ്റ്റിലണിയുന്ന ബാഗി ഗ്രീൻ തൊപ്പി തലയിലുണ്ടാകുന്ന നിമിഷം ഒാരോ ആസ്ട്രേലിയൻ താരത്തിനും പ്രധാനമാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ് വരുന്നതോടെ ഇതിനെ രാജ്യങ്ങൾ ഗൗരവത്തോടെ കണ്ടുതുടങ്ങും. അത് ടെസ്റ്റിെൻറ വളർച്ചക്ക് പ്രയോജനമാകും.
ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഊർജമാകും - ജാസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്)
ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഗതിവേഗം പകരുന്നതാണ് തീരുമാനം. യഥാർഥ ക്രിക്കറ്റ് ആരാധകന് ആദ്യ ഇഷ്ടം ടെസ്റ്റിനോടാകും. കുറെ പോയൻറും രണ്ടുവർഷത്തിനൊടുവിലാണെങ്കിലും ഒരു ചാമ്പ്യനും മികച്ച ടെസ്റ്റ് ടീമിെൻറ വിളംബരവും- എല്ലാം സംഭവിക്കുന്നത് മഹത്തായ കാര്യമാണ്. ഒപ്പം, ആളെ അറിയിക്കാൻ ജഴ്സിക്കുപിറകിൽ പേരും അക്കവും കൂടി ചേർക്കുന്നതും പ്രതീക്ഷ നൽകുന്ന മാറ്റം. അഞ്ചുദിവസം നീളുന്ന മത്സരത്തിനൊടുവിൽ വിജയിയെ നിർണയിക്കുന്ന നിമിഷത്തിനാണ് ഞങ്ങളുടെ കാത്തിരിപ്പ്. 2017ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയമാണ് ഇപ്പോഴും ഒാർമയിൽ.
ടീം കാത്തിരുന്ന ചാമ്പ്യൻഷിപ് -ഫാഫ് ഡൂപ്ലസി (ദക്ഷിണാഫ്രിക്ക)
പുതിയതാണെങ്കിലും ദക്ഷിണാഫ്രിക്ക ഏറെ നാളായി കാത്തിരിക്കുന്ന ഒന്നാണിത്. അടുത്തിടെ, ദക്ഷിണാഫ്രിക്ക കളിച്ച മിക്ക പരമ്പരകളിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടു വർഷമെടുക്കുന്ന നീണ്ട പരമ്പരക്കൊടുവിൽ ലീഡ്സിലെ ൈഫനൽ കളിക്കാനാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പ്രോട്ടീസിന് കടുത്ത സമയക്രമമാണ് ഇനി മുന്നിലുള്ളത്. ഇന്ത്യയുമായി ‘ഫ്രീഡം പരമ്പര’യാണ് ആദ്യത്തെത്.
ടെസ്റ്റാണ് ഞങ്ങൾക്ക് വലുത് -ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
ഞങ്ങൾക്ക് ഏറ്റവും വലിയ വിനോദമാണ് ടെസ്റ്റ് ക്രിക്കറ്റ്. ഈ കളിയുടെ ആത്മാവാണത്. ഏറ്റവും വിശുദ്ധമായ ഈ രൂപത്തിൽ കളിക്കാൻ ഓരോ ഇംഗ്ലീഷ് കളിക്കാരനും കൊതിക്കുന്നു. ക്രിക്കറ്റിന് ശുഭകരമാണ് ലോക ചാമ്പ്യൻഷിപ് നടത്താനുള്ള ഐ.സി.സി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.