ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനാവില്ലെന്ന് ബി.സി.സി.െഎ
text_fieldsമുംബൈ: സുപ്രീംകോടതി നിയമിച്ച ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാനാവില്ലെന്ന് ബി.സി.സി.െഎ. ശനിയാഴ്ചയാണ് ലോധ കമ്മറ്റിയെ ബി.സി.സി.െഎ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിൽ നിന്നുയർന്ന എതിർപ്പുകളാണ്റിപ്പോർട്ട് നടപ്പാക്കുന്നതിന് തടസ്സമായി ബി.സി.സി.െഎ പറയുന്നത്.ജസ്റ്റിസ് ലോധ കമ്മിറ്റി സെക്രട്ടറി ഗോപാൽ നാരയണന് ഇമെയിൽ വഴി അയച്ച സത്യവാങ്മൂലത്തിലാണ് ബി.സി.സി.െഎ ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളിലെ അസോസിയേഷനുകൾക്ക് ഫണ്ട് നിർത്തലാക്കുന്നതുൾപ്പടെയുള്ള ലോധ കമ്മിറ്റിയുടെ പല ശുപാർശകളും നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായും സത്യവാങ്മൂലത്തിൽ ബി.സി.സി.െഎ സമ്മതിക്കുന്നുണ്ട്.
ലോധ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കുന്നതിന് സാധിച്ചില്ലെന്ന ബി.സി.സി.െഎയുടെ നിലപാട് ക്രിക്കറ്റ് രംഗത്തെ പരിഷ്കരണത്തിന് തങ്ങൾക്ക് താൽപര്യമില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. ബി.സി.സി.െഎ നിസ്സഹായരാണ്, ലോധ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് യോഗങ്ങൾ സംഘടിപ്പിച്ചു. രണ്ട് യോഗങ്ങളിലും ഭൂരിപക്ഷം സംസ്ഥാന അസോസിയേഷനുകളും നിലപാടെടുത്തത് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കേണ്ട എന്നാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സംസ്ഥാന അസോസിേയഷനുകൾക്ക് നൽകുന്ന ഫണ്ടുകൾക്ക് നിരോധമേർപ്പെടുത്താനും ഇതു സംബന്ധിച്ച സത്യവാങ്മൂലം അസോസിേയഷനുകളോട് ലോധ കമ്മിറ്റി മുമ്പാകെ സമർപിക്കാൻ ആവശ്യപ്പെടാനും ഒക്ടോബർ 21ന് സുപ്രീംകോടതി ബി.സി.സി.െഎയോട് നിർദേശിച്ചിരുന്നു. ബി.സി.സി.െഎ പ്രസിഡണ്ട് അനുരാഗ് താക്കൂർ, സെക്രട്ടറി അജയ് ഷിക്ര എന്നിവരോടും മൂന്നാഴ്ചക്കകം ബി.സി.സി.െഎ യോഗങ്ങളിലെ മിനുടസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച്സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ബി.സി.സി.െഎയുടെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിക്കാനും ഇവ ഒാഡിറ്റ് െചയ്യാനും സുപ്രീംകോടതി ലോധ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.