മൈക്കൽ ഹസിയുടെ ‘ശത്രുക്കളുടെ ഇലവനിൽ‘ സ്ഥാനം പിടിച്ച് മൂന്ന് ഇന്ത്യക്കാർ
text_fieldsസിഡ്നി: മുൻ ആസ്ട്രേലിയൻ ക്രിക്കറ്റർ മൈക്കൽ ഹസി ടെസ്റ്റിലെ ‘ശത്രുക്കളുടെ’ ഇലവനെ തെരഞ്ഞെടുത്തപ്പോൾ ടീമി ലിടം നേടി മൂന്ന് ഇന്ത്യൻ താരങ്ങൾ. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ, മുൻ ഓപണർ വീരേന്ദർ സേവാഗ്, നിലവിലെ നായകൻ വിരാട ് കോഹ്ലി എന്നിവരെയാണ് 44കാരൻ എതിരാളികളിൽ മികച്ചവരായി തെരഞ്ഞെടുത്തത്.
വിസ്ഫോടനാത്മകമായ ബാറ്റിങ്ങ ിന് പേര് കേട്ട സേവാഗിനൊപ്പം മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്താണ് ഓപണറുടെ സ്ഥാനം കൈയ്യാളിയത്. ബ്രയാൻ ലാറ, ജാക്വസ് കാലിസ്, കുമാർ സംഗക്കാര എന്നിവർ അണിനിരക്കുന്ന ബാറ്റിങ് െലെനപ്പിൽ സചിൻ നാലാമനും കോഹ്ലി അഞ്ചാമനുമാണ്.
ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ, മോണി മോർക്കൽ, ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ, ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ എന്നിവരാണ് ബൗളർമാർ.
ചെന്നൈ സൂപ്പർ കിങ്സിലെ തൻെറ മുൻ സഹതാരം എം.എസ്. ധോണിയെ ടീമിലുൾപെടുത്താൻ സാധിക്കാത്തതിലുള്ള നിരാശയും ‘മിസ്റ്റർ ക്രിക്കറ്റ്’ മറച്ചുവെച്ചില്ല. ക്രിക്കറ്റിൻെറ നീളമേറിയ ഫോർമാറ്റിൽ സംഗക്കാര കൂടുതൽ മികവ് പുലർത്തിയതിനാലാണ് ധോണിയെ പിന്തള്ളേണ്ടി വന്നതെന്ന് ഹസി വ്യക്തമാക്കി. ധോണിയും എബി ഡിവില്ലിയേഴ്സും ടെസ്റ്റിനേക്കാളേെറ ഏകദിനത്തിലും ട്വൻറി20യിലുമാണ് വെന്നിക്കൊടി പാറിച്ചതെന്നായിരുന്നു ഹസിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.