ടിനു യോഹന്നാൻ കേരള രഞ്ജി ക്രിക്കറ്റ് ടീം പരിശീലകൻ
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ഡേവ് വാട്മോറിന് പകരമാണ് ടിനു പരിശീലകനാകുന്നത്.
കഴിഞ്ഞ ആഭ്യന്തര സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വാട്മോർ പരിശീലകസ്ഥാനത്തുനിന്ന് ഒഴിഞ്ഞിരുന്നു.
തുടർന്ന് അദ്ദേഹം ബറോഡയുമായി രണ്ടുവർഷത്തെ കരാറിലേർപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷെൻറ ജനറല്‍ ബോഡി യോഗം മുൻ ഇന്ത്യൻതാരം ടിനു യോഹന്നാനെ പരിശീലകനായി നിയമിച്ചത്. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കെ.സി.എ ആലപ്പുഴയില്‍ ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെൻററിെൻറ (എച്ച്.പി.സി) പ്രഥമ ഡയറക്ടറാണ് ടിനു.
ഇന്ത്യന്‍ ടീമില്‍ കളിച്ച ആദ്യ മലയാളിതാരം കുടിയാണ്. 2001 ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞിട്ടുള്ളൂ. അഞ്ച് വിക്കറ്റും 13 റണ്‍സും നേടി. മൂന്ന് ഏകദിനങ്ങളില്‍ ടിനു ഇന്ത്യന്‍ ജഴ്സി അണിഞ്ഞു.
2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിജ്ടൗണിലായിരുന്നു ഏകദിന അരങ്ങേറ്റം. അഞ്ച് വിക്കറ്റും ഏഴു റണ്‍സുമാണ് നേട്ടം. 39 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍നിന്ന് 89 വിക്കറ്റുകളും 317 റണ്‍സും നേടി. കോവിഡ്-19ൻെറ പശ്ചാത്തലത്തില്‍ കാസർകോട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ല ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പ് ജില്ല ലീഗ് മത്സരങ്ങള്‍ക്കുശേഷം നടത്താന്‍ തീരുമാനിച്ചു.
ഈ ജില്ലകളില്‍ നിലവിലുള്ള ഭാരവാഹികളും എക്സിക്യൂട്ടിവ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് വരെ തുടരാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.