ഇന്ത്യൻ കോച്ചിനെ ഇന്നറിയാം
text_fieldsമുംബൈ: രവി ശാസ്ത്രിയോ വിരേന്ദർ സെവാഗോ? അല്ലെങ്കിൽ വിദേശ സാന്നിധ്യമായി ടോം മൂഡിയോ റിച്ചാർഡ് പൈബസോ? അനിൽ കുംബ്ലെയുടെ പിൻഗാമിയായി ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആരെത്തുമെന്ന് ഇന്നറിയാം. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ബി.സി.സി.െഎ അനുവദിച്ച സമയം ഞായറാഴ്ചഅവസാനിച്ചപ്പോൾ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി മുമ്പാകെ ലഭിച്ചത് 10 അപേക്ഷകൾ.
രവി ശാസ്ത്രി, വിരേന്ദർ സെവാഗ്, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽ ചന്ദ് രജപുത്, ലാൻസ് ക്ലൂസ്നർ, രാകേഷ് ശർമ (ഒമാൻ കോച്ച്), ഫിൽ സിമ്മൺസ് എന്നിവർക്കു പുറമെ ക്രിക്കറ്റുമായി ബന്ധമില്ലാത്ത എൻജിനീയർ ഉപേന്ദ്ര ബ്രഹ്മചാരിയും അപേക്ഷ നൽകിയവരിൽ ഉൾപ്പെടും. ഇവരിൽനിന്ന് ശാസ്ത്രി, സെവാഗ്, മൂഡി, സിമ്മൺസ്, പൈബസ്, രജപുത് എന്നിവരെ അഭിമുഖത്തിനായി ക്ഷണിച്ചതായാണ് റിപ്പോർട്ട്.
സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതിയുമായുള്ള മുഖാമുഖത്തിലൂടെ ഇവരിൽ ഒരാളെ ഇന്ത്യൻ ടീം കോച്ചായി തെരഞ്ഞെടുക്കും.ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അനിൽ കുംബ്ലെ രാജിവെച്ച ഒഴിവിലേക്കാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.