പാക് നായകനെ ട്രോളി ആരാധകർ; വിമർശനവുമായി മുൻതാരങ്ങൾ
text_fieldsലണ്ടൻ: സമൂഹമാധ്യമങ്ങളിലെ ട്രോളുകളുടെ കാലത്താണ് ഇൗ ലോകകപ്പെന്നതാണ് േതാറ്റ വർ നേരിടുന്ന വലിയ വെല്ലുവിളി. ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ- പാകിസ്താൻ മത്സരഫലം ത ന്നെ ഇപ്പോൾ ട്രോളർമാർക്ക് ചാകരയായത്. കലാശപ്പോരാട്ടത്തേക്കാൾ വലിയ മത്സരമാ യി, ഇരുടീമുകൾക്കും അഭിമാന പ്രശ്നമാവുന്ന അങ്കത്തിനൊടുവിൽ പാകിസ്താൻ തോറ്റതോ ടെ ട്രോളുകളിലെല്ലാം സർഫറാസ് അഹ്മദായി വില്ലൻ. പാകിസ്താനിലും ഇന്ത്യയിലും സർഫറ ാസിെനതിരെ ട്രോളുകൾക്ക് ഒരു കുറവുമില്ല.
ലോകകപ്പിൽ ഏഴാം തവണയും ഇന്ത്യയോട് തോറ്റതിെൻറ കലിപ്പെല്ലാം പാക് ആരാധകർ ഫേസ്ബുക്കും ട്വിറ്ററും വഴി ട്രോളുകളിലൂടെ പങ്കുവെക്കുന്നു. ഇതായിരുന്നു കഴിഞ്ഞ 24 മണിക്കൂറിൽ ഒാൺലൈനുകളിലെ ഹിറ്റ്. തീരുമാനങ്ങളിലെ പിഴവുകൾ, ബാറ്റിങ്ങിലെ തകർച്ച, പൊരുതാൻപോലും നിൽക്കാതെ കീഴടങ്ങി തുടങ്ങി നിരവധി വിഷയങ്ങൾ ട്രോളിന് കാരണമായി.
മണ്ടൻ ക്യാപ്റ്റൻസി -അക്തർ
തോറ്റ നായകനോട് ഒരു മയവും കാട്ടാതെയായിരുന്നു മുൻ പേസ് ബൗളർ ശുെഎബ് അക്തറിെൻറ പ്രതികരണം. ടോസ് നേടിയിട്ടും ആദ്യ ബാറ്റിങ് തെരഞ്ഞെടുക്കാതെ ഫീൽഡിങ്ങിനിറങ്ങിയ സർഫറാസിനെ മണ്ടൻ ക്യാപ്റ്റനെന്നായിരുന്നു അക്തർ വിശേഷിപ്പിച്ചത്. 89 റൺസിെൻറ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച താരം പേസ് ബൗളർ ഹസൻ അലി ഉൾപ്പെടെയുള്ളവരെയും വിമർശിച്ചു.
കളിക്കാർക്ക് ട്വൻറി20യിലും പാകിസ്താൻ സൂപ്പർ ലീഗിലും മാത്രമേ താൽപര്യമുള്ളൂവെന്നായിരുന്നു കുറ്റപ്പെടുത്തൽ. ‘ഇൗ ശരാശരി ടീമിൽ നിന്നും അസാധാരണ പ്രകടനമൊന്നും പ്രതീക്ഷിക്കരുത്. രണ്ടുവർഷം മുമ്പ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ടീമിന് പറ്റിയ പിഴവ്, ഇപ്പോൾ പാകിസ്താൻ ആവർത്തിച്ചു.
ടീമിെൻറ ശക്തി ദൗർബല്യങ്ങൾ അറിയുന്ന നായകൻ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തെരഞ്ഞെടുക്കാത്തതെന്തെന്ന് മനസ്സിലാവുന്നില്ല. ടോസ് നിർണായകമായിരുന്നു. 260 റൺസെടുത്താലും, മികച്ച ബൗളിങ് നിരയുമായി സ്കോർ പ്രതിരോധിക്കാനാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’ -അക്തർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.