ട്വൻറി20 ലോകകപ്പ്: എന്തിന് മിതാലിയെ പുറത്താക്കി?
text_fieldsന്യൂഡൽഹി: ട്വൻറി20 ലോകകപ്പ് സെമിഫൈനൽ ടീമിൽനിന്ന് സീനിയർ താരം മിതാലി രാജിനെ ഒഴിവാക്കിയതിെൻറ പേരിൽ വനിത ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇംഗ്ലണ്ട് പോെലാരു ശക്തമായ ടീമിനെതിരായ നിർണായക മത്സരത്തിൽനിന്ന് ഏകദിന ക്യാപ്റ്റൻ കൂടിയായ മിതാലിെയ ഒഴിവാക്കിയതാണ് തോൽവിയുടെ പ്രധാന കാരണമെന്ന് ആരോപണമുയർന്നതോടെ സമൂഹമാധ്യമങ്ങളിൽ ട്വൻറി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെതിരെ വിമർശനം രൂക്ഷമായി.
ആരാധക പ്രതിഷേധം അതിരുകടന്നതോടെ വിഷയത്തിൽ ഇടപെട്ട ക്രിക്കറ്റ് ഭരണസമിതി മിതാലിയെയും ഹർമൻപ്രീതിനെയും വിശദീകരണത്തിനായി വിളിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഇരുവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. കോച്ച് രമേശ് പവാർ, മാനേജർ തൃപ്തി ഭട്ടാചാര്യ, ടൂർ സെലക്ടർ സുധാ ഷാ എന്നിവരിൽനിന്നും സി.ഒ.എ വിശദീകരണം തേടിയതായി ബി.സി.സി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവങ്ങൾ വിശദീകരിച്ച് മിതാലിരാജ് ബി.സി.സി.െഎ ഒാപറേഷൻസ് ജനറൽ മാനേജർ സാബാ കരീമിന് എഴുതി. അതിനിടെ, ഹർമൻപ്രീതിനെതിരെ മിതാലിയുടെ ഏജൻറ് അനിഷ ഗുപ്ത ട്വിറ്ററിൽ മോശം പരാമർശം നടത്തിയതിനെ ഭരണസമിതി തലവൻ വിനോദ് റായ് വിമർശിച്ചു.
കളിക്കാരും അവരുമായി ബന്ധപ്പെട്ടവരും പരസ്പര ബഹുമാനത്തോടെ പെരുമാറണമെന്നായിരുന്നു റായിയുടെ നിർദേശം. ഗ്രൂപ് റൗണ്ടിൽ രണ്ട് അർധസെഞ്ച്വറി നേടിയ മിതാലിയെ കാൽമുട്ടിലെ പരിക്കു കാരണം ഒരു മത്സരത്തിൽ പുറത്തിരുത്തിയിരുന്നു. എന്നാൽ, പരിക്ക് സുഖമായിട്ടും സെമിയിൽ ഇംഗ്ലണ്ടിനെതിരെ കളിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.