കോഹ്ലി ദയനീയമായി പുറത്തായതിന് കാരണം അനുഷ്കയാണെന്ന്
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ അനുഷ്ക ശർമ്മക്ക് സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം. വിവാഹ ശേഷം ആദ്യമായി ക്രീസിലെത്തിയ കോഹ്ലി ദയനീയമായി പുറത്താകുമ്പോൾ സാക്ഷിയായി അനുഷ്കയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനുഷ്കയുടെ സാന്നിദ്ധ്യമാണ് കോഹ്ലിയെ പുറത്താക്കിയതെന്ന വാദവുമായാണ് ചിലർ രംഗത്തെത്തിയത്. ഇത് രണ്ടാം തവണയാണ് അനുഷ്ക ഇത്തരത്തിലൊരു ആക്രമണം നേരിടുന്നത്.
മുരളി വിജയും ശിഖർ ധവാനും അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയെ മോണി മോർക്കലാണ് ബൗൺസറിലൂടെ ഡി കോക്കിെൻറ കയ്യിലെത്തിച്ചത്.
ക്രിക്കറ്റ് താരങ്ങളായ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കാനായി ഭാര്യമാരും കേപ്ടൗണിലെത്തിയിട്ടുണ്ട്. ശിഖർ ധവാൻെറ ഭാര്യ ആഷ, രോഹിത് ശർമ്മയുടെ ഭാര്യ റിതികയും ഇവർക്കൊപ്പമുണ്ട്. അനുശ്ക ശർമ്മയായിരുന്നു ഇവരിലെ താരം. ഇവരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ കോഹ്ലി പുറത്തായതോടെ ആരാധകർ ഇവർക്കെതിരായി. ഇന്ത്യൻ ടീമിന്റെ ആസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങളും കാണാൻ നേരത്തേ അനുഷ്കയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.