നാളെയുടെ ബോയ്സ്
text_fields‘ബംഗ്ലാദേശ് കൗമാരത്തിെൻറ ഈ വിജയം കാണുേമ്പാൾ 1983 ലോകകപ്പിനുമുമ്പ് ക്രിക്കറ്റിന െ ആവേശത്തോടെ പുണർന്ന ഇന്ത്യയാണ് ഓർമയിൽ. ക്രിക്കറ്റിെൻറ ഭാവി ബംഗ്ലാദേശിേൻറതു കൂടിയാണെന്ന് ഈ കിരീടം പ്രഖ്യാപിക്കുന്നു’ -അണ്ടർ 19 ലോക കിരീടം ചൂടിയ ബംഗ്ലാദേശിെന അഭിനന്ദിച്ച് മുൻ ഇന്ത്യൻ ടെസ്റ്റ് താരം ദിലീപ് സർദേശായിയുടെ മകനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ രാജ്ദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചിട്ട വാക്കുകൾ ദീർഘവീക്ഷ ണമുള്ളതാണ്. ‘ഇതൊരു തുടക്കമാണ്. വൻവിജയങ്ങളിലേക്ക് അടിത്തറയിടുന്ന വിജയം’ -ബം ഗ്ലാ കൗമാരത്തിെൻറ നായകൻ അക്ബർ അലിയുടെ വാക്കുകൾ മുന്നറിയിപ്പാണ്. രാജ്യാന്തര ക്രിക്കറ്റിൽ പുതുമോടി വിട്ടുമാറാത്ത ബംഗ്ലാദേശ് ക്രിക്കറ്റിന് ജൂനിയേഴ്സിലൂടെ തേടിയെത്തിയ മഹത്തായ വിജയമാണ് കൗമാര ലോകകിരീടം. ഫൈനലിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ലോകകപ്പ് ഉയർത്തി എന്നതിനപ്പുറം ഇന്ത്യയും പാകിസ്താനും ശ്രീലങ്കയുംപോലെ ക്രിക്കറ്റിനെ വാരിപ്പുണർന്ന രാജ്യം കൊയ്ത്തു തുടങ്ങാൻ പോവുന്നു എന്ന മുന്നറിയിപ്പ്. സീനിയർ ടീം വലിയ വിജയങ്ങൾക്കരികെ വീഴുന്നത് പതിവ് കാഴ്ചയായി മാറിയിടത്താണ് അവസാനം വരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതി കൗമാരപ്പട വിജയം നേടിയത്. ഒരു ഐ.സി.സി ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിെൻറ ആദ്യ കിരീട വിജയം.
ബംഗ്ലാദേശ് ഉണരുന്നു
ക്രിക്കറ്റിനെക്കാൾ ഫുട്ബാളിനോടായിരുന്നു ബംഗ്ലാ ഗ്രാമങ്ങൾക്ക് ഇഷ്ടം. പക്ഷേ, കഴിഞ്ഞ 10 വർഷത്തിനിടെ ആ പതിവ് മാറി. ഇന്ത്യ ഫുട്ബാളിനോട് അടുപ്പം കൂട്ടുേമ്പാൾ ബംഗ്ലാ ഗ്രാമങ്ങളിൽ ക്രിക്കറ്റ് അക്കാദമികൾ പെരുകുന്നു. അവസരത്തിനൊത്തുയർന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ജൂനിയർതലത്തിൽ വിവിധ പ്രായ വിഭാഗങ്ങളിലെ ചാമ്പ്യൻഷിപ്പുകളുമായും രംഗത്തിറങ്ങി. ഐ.പി.എൽ മാതൃകയിൽ 2012ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കൂടി ആരംഭിച്ച് കളിയെ സമ്പാദ്യവുമാക്കി.
2018ലെ അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയായിരുന്നു മാറ്റങ്ങളിലേക്ക് ആദ്യ വാതിൽ തുറന്നത്. മുൻ നായകൻ കൂടിയായ ഖാലിദ് മഹ്മൂദിനെ ബി.സി.ബി ടെക്നിക്കൽ ഡയറക്ടറാക്കി രാജ്യത്തെ ക്രിക്കറ്റ് വികസനത്തിെൻറ ചുമതല നൽകി. 24 മാസത്തെ മാർഗരേഖ തയാറാക്കിയാണ് അദ്ദേഹം ക്രീസിലിറങ്ങിയത്. രാജ്യമെങ്ങുമുള്ള താരങ്ങൾക്ക് അവസരം നൽകും വിധം സെലക്ഷൻ, ടീമുകൾക്ക് വിദേശത്ത് മത്സര പരിചയം -ഇൗ രണ്ട് കാര്യങ്ങളായിരുന്നു മുൻഗണന. 2018ൽ 20 പേരെ തെരഞ്ഞെടുത്ത് അണ്ടർ 17 ടീമിനെ ഒരുക്കി. മാറ്റമൊന്നുമില്ലാതെ രണ്ടു വർഷം ഇവരെ ഒരു ടീമായി മേച്ചുനടന്നു. മുൻ ശ്രീലങ്കൻ താരം നവീദ് നവാസ് പരിശീലകൻകൂടിയായി എത്തിയതോടെ അവർ മികച്ച സംഘമായി.
നാലു വർഷം മുമ്പായിരുന്നു രാജ്യത്തെ 64 ജില്ലകളെയും ഉൾപ്പെടുത്തി അണ്ടർ 14, 16, 18 പ്രായവിഭാഗങ്ങളിൽ ചാമ്പ്യൻഷിപ് തുടങ്ങിയത്. ഇവരിൽനിന്ന് തെരഞ്ഞെടുത്ത താരങ്ങളെ മൂന്ന് മേഖലകളാക്കി തരംതിരിച്ച് ത്രിതല ടൂർണമെൻറും സംഘടിപ്പിച്ചു. ഗ്രാമീണ മേഖലകളിൽനിന്നുള്ളവർ ദേശീയ ടീമിൽ സജീവമായി തുടങ്ങി. ഈ ലോകകപ്പ് ടീമിൽ രണ്ടു പേർ മാത്രമാണ് ധാക്കയിൽ നിന്നുള്ളതെന്ന് ടെക്നിക്കൽ ഡയറക്ടർ ഖാലിദ് മഹ്മൂദ് പറയുന്നു.
പേടിമാറ്റി കടുവകൾ
2018ൽ മാത്രം സീനിയർ ടീം തോറ്റത് മൂന്ന് ഫൈനലുകളിൽ. ദുബൈ ഏഷ്യാ കപ്പിലും നിദാഹസ് ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയോട് കീഴടങ്ങിയത് അവസാന പന്തിൽ. 2016 ട്വൻറി20 ലോകകപ്പിൽ ഇന്ത്യയോടുതന്നെ ഒരു റൺസിനും തോറ്റു. അണ്ടർ 19 ടീം അഞ്ചുമാസം മുമ്പ് ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയോടുതന്നെ തോറ്റതും മറന്നില്ല. 106 റൺസിന് ഇന്ത്യയെ പുറത്താക്കിയിട്ടും ബംഗ്ലാദേശ് 101ന് കീഴടങ്ങി. ഇതെല്ലാം മുന്നിൽക്കണ്ടായിരുന്നു ലോകകപ്പിെൻറ ഒരുക്കം. ഒന്നോ രണ്ടോ പേരുടെ പ്രകടനത്തെ മാത്രം ആശ്രയിക്കുന്നത് നിർത്തി ടീമായി മാറാൻ പ്രേരിപ്പിച്ചു. ടോപ് ഫൈവിൽ എല്ലാവരെയും സ്കോർ ചെയ്യാൻ പ്രാപ്തരാക്കി. ബൗളിങ്ങിൽ പേസും സ്പിന്നും സംയോജിപ്പിച്ചു. ശ്രീലങ്കയുടെ ചമ്പക രാമനായകയെ ബൗളിങ് കോച്ചായി ഒരു പിടിതാരങ്ങളെ വാർത്തെടുത്തു. ശരീഫുൽ ഇസ്ലാം, തൻസിം ഷാകിബ്, അവിശേക് ദാസ് എന്നീ പേസർമാരുടെ മിടുക്ക് അതിെൻറ തെളിവാണ്.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരുമാസം മുേമ്പ എത്തിയാണ് ലോകകപ്പിെൻറ ഒരുക്കം തുടങ്ങിയത്. പിച്ചിനെയും കാലാവസ്ഥയെയും അറിഞ്ഞ് ഒരുങ്ങിയത് പിഴച്ചില്ലെന്ന് ഖാലിദ് മഹ്മൂദ് പറയുന്നു. ടൂർണമെൻറിന് മുേമ്പ നാല് സന്നാഹ മത്സരങ്ങളും കളിച്ചു.
കച്ചമുറുക്കി, സർവസന്നാഹങ്ങളുമായി വിശ്വകപ്പിനെത്തിയ ബംഗ്ലാദേശ് അങ്ങനെ ജയൻറ് കില്ലേഴ്സ് ആയി. ഒരു കളിപോലും തോൽക്കാതെ ഫൈനലിൽ. നാലുവട്ടം ചാമ്പ്യന്മാരായ ഇന്ത്യയെ കലാശപ്പോരാട്ടത്തിൽ കണ്ടപ്പോഴും അവർ ഭയന്നില്ല. ബാറ്റിലും ബൗളിലും ക്രീസ് വാണ് കപ്പുമായി കുട്ടിക്കടുവകൾ മടങ്ങുേമ്പാൾ ക്രിക്കറ്റ് ലോകവും പറയുന്നു, കപ്പ് അർഹിച്ചവരുടെ കൈകളിൽതന്നെ. ഒരുകാര്യം കൂടി പറയുന്നു, നാളെയുടെ ക്രിക്കറ്റ് ബംഗ്ലാദേശിേൻറതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.