െഎ.പി.എൽ ദുബൈയിൽ നടത്താൻ തീരുമാനം
text_fieldsദുബൈ: 2020 െഎ.പി.എൽ സീസൺ പൂർണമായും യു.എ.ഇയിൽ നടത്താൻ ബി.സി.സി.െഎയിൽ തീരുമാനമായതായി സൂചന. ട്വൻറി20 ലോകകപ്പ് മാറ്റുന്നത് സംബന്ധിച്ച് െഎ.സി.സി പ്രഖ്യാപനത്തിനു ശേഷം മാത്രം ഒൗദ്യോഗികമായി അറിയിക്കാമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നിലപാട്.
വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം ഇതുസംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. വേദി കടൽകടക്കുമെന്ന് സൂചന ലഭിച്ചതോടെ ടീം ഫ്രാഞ്ചൈസികൾ യു.എ.ഇയിലേക്കുള്ള യാത്രക്കും താമസത്തിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ ഉറപ്പിക്കാനും ശ്രമം ആരംഭിച്ചു. സെപ്റ്റംബർ 26 മുതൽ നവംബർ ഏഴ് വരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ടൂർണമെൻറ് പൂർത്തിയാക്കാനാണ് നീക്കം.
നവംബറിൽ ആസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഉറപ്പായതാണ്. ഇക്കാര്യം ക്രിക്കറ്റ് ആസ്ട്രേലിയ നേരത്തെ വ്യക്തമാക്കുകയും ചെയ്തു.കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നടക്കേണ്ട െഎ.പി.എൽ സീസൺ മാറ്റിവെക്കുകയായിരുന്നു. രോഗ വ്യാപനം നിയന്ത്രിക്കാനാവാത്തതിനാൽ ഇന്ത്യയിൽ കളി നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വിദേശത്തേക്ക് മാറ്റാൻ ധാരണയായത്.
കളി യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറിെൻറ അനുമതി തേടി കത്തയച്ചു. ദുബൈ, ഷാർജ, അബൂദബി വേദികളിലായാവും കളി നടക്കുക. ഒൗദ്യോഗിക പ്രഖ്യാപനം വന്നാൽ ടൂർണമെൻറ് തുടങ്ങുന്നതിനും ഒരു മാസം മുമ്പ് തന്നെ ടീമുകൾ യു.എ.ഇയിലേക്ക് താവളം മാറ്റും. 2014 സീസണിൽ 20 മത്സരങ്ങൾക്ക് അറബ് രാജ്യം വേദിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.