ഒത്തുകളിക്കാൻ ഉമർ അക്മൽ ഭീഷണിപ്പെടുത്തി; അജീവനാന്ത വിലക്ക് നൽകണമെന്ന് മുൻ സഹതാരം
text_fieldsദുബായ്: ഒത്തുകളിക്കാർ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയിൽ റിപ്പോർട്ട് ചെയ്യാത്തതിന് മൂന്ന് വർഷത്തെ വിലക്ക് നേരിടുന്ന പാകിസ്താൻ താരം ഉമർ അക്മലിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. ഉമര്‍ അക്മല്‍ തന്നെ ഒത്തുകളിക്കായി നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ താരം സുല്‍ഖര്‍നെയ്ന്‍ ഹൈദറാണ് രംഗത്തെത്തിയിരിക്കുന്നത്. 2010ല്‍ ദുബായില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ താരം അപ്രത്യക്ഷനായതിന് കാരണവും ഉമർ അക്മലാണെന്ന് ഹൈദർ ആരോപിച്ചു.
ഒത്തുകളിക്കായി പ്രേരിപ്പിച്ച ഉമര്‍ അക്മൽ താൻ അതിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായി ഹൈദർ വെളിപ്പെടുത്തി. 2010ല്‍ ദുബായില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം. ഉമറും അയാളുമായി ബന്ധപ്പെട്ടവരും നിരന്തരം ഭീഷണി സന്ദേശം അയച്ചെന്നും അതിനെതുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് ലണ്ടനിലേക്ക് പറക്കേണ്ടിവന്നെന്നും ഹൈദര്‍ ആരോപിച്ചു. 2010 നവംബറില്‍ നടന്ന ഈ സംഭവത്തിന് പിന്നാലെ ഹൈദറിന് പാക് ടീമില്‍ ഇടം കിട്ടിയിരുന്നില്ല.
പരമ്പരയിലെ മൂന്നാം മത്സരം തോറ്റു കൊടുക്കാനായിരുന്നു ഉമർ ആവശ്യപ്പെട്ടത്. എന്നാൽ, നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കാനും കളിക്കിടെ വെള്ളം എത്തിക്കാനുമാണ് ഞാൻ നിർദേശിച്ചത്. പിന്നാലെ അജ്ഞാതരായ ചിലർ ഭീഷണി സന്ദേശങ്ങള്‍ അയക്കാൻ തുടങ്ങി. ഇതോടെ വലിയ മാനസിക പിരിമുറുക്കത്തിലായ താന്‍ ആരെയും അറിയിക്കാതെ ലണ്ടനിലേക്ക് പറക്കുകയായിരുന്നു -ഹൈദര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഉമർ ഇതുപോലുള്ള പല ഡീലുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തെ വിലക്ക് മാത്രം നൽകിയാൽ പോരെന്നും ആജീവനാന്ത വിലക്കും കൂടാതെ അയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യണമെന്ന് ഹൈദര്‍ ആവശ്യപ്പെട്ടു. ഉമർ അക്മലിെൻറ സഹോദരനായ കമ്രാന്‍ അക്മലിന് പകരമായി പാക് ടീമിലെത്തിയ വിക്കറ്റ് കീപ്പറായിരുന്നു ഹൈദർ. അതേസമയം, താരത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അന്ന് ടീം മാനേജറായിരുന്ന ഇന്‍തിഖാബ് ആലം പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.