ഉമർ അക്മലിന് വിലക്ക്
text_fieldsകറാച്ചി: പാകിസ്താൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ ിെൻറ (പി.സി.ബി) അഴിമതി വിരുദ്ധ ഏജൻസിയുടെ വിലക്ക്. താരം ചെയ്ത കുറ്റം വ്യക്തമാക്കിയ ിട്ടില്ലെങ്കിലും ഒത്തുകളിക്കാർ സമീപിച്ചത് റിപ്പോർട്ട് ചെയ്തില്ലെന്ന് കാണിച്ചാണ് വിലക്കിയതെന്നാണ് റിേപ്പാർട്ട്. പാകിസ്താൻ സൂപ്പർ ലീഗ് ( പി.എസ്.എൽ) 2020 സീസണിെൻറ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളത്തിലിറങ്ങാനിരിക്കെ മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഉമറിന് വിലക്ക് വീണത്. പകരക്കാരനായി ഓൾറൗണ്ടർ അൻവർ അലിയെ ഗ്ലാഡിയേറ്റേഴ്സ് ടീമിലെത്തിച്ചു.
കഴിഞ്ഞ ദിവസം കായികക്ഷമത പരിശോധനക്കിടെ ലാഹോറിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തലനാരിഴക്കാണ് ഉമർ നടപടി കൂടാതെ രക്ഷപ്പെട്ടത്. ന്യൂസിലൻഡിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ െസഞ്ച്വറിയടിച്ച് പാകിസ്താെൻറ ഭാവി താരമെന്ന വിശേഷണം സ്വന്തമാക്കിയെങ്കിലും വിവാദങ്ങൾ നിറഞ്ഞ കരിയറിൽ ഉമറിന് പ്രതീക്ഷ നിലനിർത്താനായില്ല.
മുൻ പാക് വിക്കറ്റ് കീപ്പർ കംറാൻ അക്മലിെൻറ സഹോദരനായ ഉമർ 53 ടെസ്റ്റ്, 56 ട്വൻറി20 157 ഏകദിന മത്സരങ്ങളിൽ പാക് ജഴ്സിയണിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.