ഉയരങ്ങളിലേക്ക് ഉമേഷ് വരുന്നു
text_fieldsകൽപറ്റ: സന്ദീപ് വാര്യർക്കും ബേസിൽ തമ്പിക്കും കഴിഞ്ഞത് ഉമേഷ് യാദവിന് സാധിക്കുമേ ാ? കൃഷ്ണഗിരി ഇനി മുന്നോട്ടുവെക്കുന്ന വമ്പൻ ചോദ്യമിതാണ്. നാഗ്പൂരിൽ ജംതയിലുള്ള വ ിദർഭ ക്രിക്കറ്റ് അേസാസിയേഷൻ സ്േറ്റഡിയത്തിലെ ബാറ്റിങ്ങിനെ തുണക്കുന്ന ട്രാക്കിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒമ്പതു വിക്കറ്റ് നേട്ടം സ്വന്തമാക്കിയെത്തുന്ന ഇന്ത്യൻ താരത്തിന് പേസ് ബൗളിങ്ങിെൻറ പറുദീസയായ കൃഷ്ണഗിരി സ്റ്റേഡിയം കാത്തുവെക്കുന്നതെന്താവും?. ഉത്തരാഖണ്ഡിനെതിരെ ഇന്നിങ്സ് ജയം നേടിയ വിദർഭ വയനാടൻ ചുരം കയറിയെത്തുേമ്പാൾ രണ്ടാമിന്നിങ്സിൽ 15 ഒാവറിൽ കേവലം 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ഉമേഷിെൻറ പേസിനെയും പരിചയസമ്പത്തിനെയും കേരളം പേടിക്കേണ്ടിവരുമെന്നതുറപ്പ്. വസീം ജാഫർ ഇരട്ട സെഞ്ച്വറി നേടി വിസ്മയം കുറിച്ച ജംതയിൽ കളിയിലെ കേമൻപട്ടം നേടിയത് തീതുപ്പുന്ന ബൗളിങ് കാഴ്ചവെച്ച ഉമേഷ് യാദവാണ്. ഒന്നാന്തരമായി പന്തെറിയുന്ന പേസ് ത്രയത്തിെൻറ കരുത്തിൽ വിജയം പിടിച്ചെടുക്കാനുള്ള ആതിഥേയ പദ്ധതികളെ അതേ നാണയത്തിൽ ഉമേഷും കൂട്ടാളികളും വാരിക്കളയുമോ എന്ന ആശങ്കക്കും ഇടമില്ലാതില്ല.
കേരളം-വിദർഭ െസമിഫൈനലിലും സീമർമാരെ അകമഴിഞ്ഞ് തുണക്കുന്ന വിക്കറ്റായിരിക്കും കൃഷ്ണഗിരിയിലേത്. ആദ്യസെഷനിൽ പേസർമാരെയും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റ്സ്മാന്മാരെയും തുണക്കുമെന്നു കരുതിയ വയനാടൻ പിച്ചിൽ ക്വാർട്ടർഫൈനലിൽ ഗുജറാത്തിനെതിരെ കേരള പേസർമാർ മുഴുവൻ സെഷനുകളിലും ആധിപത്യം നേടി. മൂന്നാം ദിവസം ലഞ്ചിനുശേഷവും പേസ് ബൗളിങ്ങിന് ഇത്രകണ്ട് പിന്തുണ നൽകുന്ന ട്രാക്ക് ആദ്യത്തെ അനുഭവമാണെന്ന് ആതിഥേയ പേസ് ബൗളർമാർ മനസ്സുതുറക്കുകയും ചെയ്തു. മഞ്ഞുവീഴുന്ന വയനാടൻ കാലാവസ്ഥയും പേസർമാർക്ക് അനുകൂല ഘടകമാണ്. ഇൗർപ്പമുള്ള വിക്കറ്റിൽ പേസും ബൗൺസും പാരമ്യത്തിലായിരിക്കുമെന്ന് ക്വാർട്ടർ ഫൈനൽ മത്സരം തെളിയിച്ചുകഴിഞ്ഞു. ഗുജറാത്തിനെതിരെ പിെച്ചാരുക്കിയ ബി.സി.സി.െഎ ദക്ഷിണമേഖല ക്യൂറേറ്റർ ശ്രീറാം കസ്തൂരിരംഗൻ തിരുവനന്തപുരത്ത് ഇന്ത്യ ‘എ’-ഇംഗ്ലണ്ട് ‘എ’ മത്സരത്തിെൻറ തിരക്കിലാണ്. ത്രിപുരയിൽനിന്നുള്ള ഇൗസ്റ്റ് സോൺ ക്യൂറേറ്റർ ആശിഷ് ഭൗമിക്കിനാണ് സെമിഫൈനൽ മത്സരത്തിന് പിച്ചൊരുക്കാനുള്ള ചുമതല.
ഉമേഷിനു പുറമെ രജനീഷ് ഗുർബാനി, സുനികേത് ബിംഗേവാർ എന്നിവരും പേസ് ബൗളിങ്ങിൽ വിദർഭ പ്രതീക്ഷയർപ്പിക്കുന്നവരാണ്. പന്ത് നന്നായി സ്വിങ് ചെയ്യിക്കുന്ന ഗുർബാനിയെയും ഉമേഷിനെപ്പോലെ കേരളം വല്ലാതെ ഭയക്കേണ്ടിവരും. അതിവേഗത്തിനൊപ്പം തന്ത്രങ്ങളും സമന്വയിപ്പിച്ചെറിയുന്ന പേസർമാർ കൂടെയുള്ളപ്പോൾ പേസ് ബൗളിങ് ട്രാക്കിനെച്ചൊല്ലി വിദർഭക്ക് ആധിയുണ്ടാകാനിടയില്ല. ഉത്തരഖണ്ഡിനെതിരെ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് കൊയ്ത ഇടങ്കയ്യൻ ലെഗ്സ്പിന്നർ ആദിത്യ സർവാതെക്കും വയനാട്ടിൽ ചിലതൊക്കെ കാട്ടിക്കൂട്ടാനാകുമെന്നാണ് വിദർഭയുടെ കണക്കൂകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.