അണ്ടർ 19 ലോകകപ്പ്: ക്വാർട്ടറിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ
text_fieldsമൗണ്ട് മൗഗനൂയി: െഎ.സി.സി അണ്ടർ 19 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ്. രണ്ടു തവണ ലോകചാമ്പ്യന്മാരായ ഇന്ത്യ നേരത്തേതന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ് ‘സി’യിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് നോക്കൗട്ടിലെത്തിയത്. നേരത്തേ, ഗ്രൂപ് ‘ബി’യിൽനിന്ന് മൂന്നിൽ മൂന്നു കളിയും ജയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ക്വാർട്ടറിൽ ഇംഗ്ലണ്ട് ശക്തരായ ആസ്ട്രേലിയയെ നേരിടുേമ്പാൾ, പാകിസ്താന് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഗ്രൂപ് ‘ഡി’യിൽനിന്ന് രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്താൻ ന്യൂസിലൻഡിനെ എതിരിടും. 26നാണ് ഇന്ത്യയുടെ മത്സരം.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ് ‘എ’യിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ന്യൂസിലൻഡ് 71 റൺസിന് തോൽപിച്ചു. 76 റൺസെടുക്കുകയും നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രാചിൻ രവീന്ദ്രയുടെ ഒാൾറൗണ്ട് പ്രകടനമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. ഗ്രൂപ് ‘എ’യിലെ മറ്റൊരു മത്സരത്തിൽ വെസ്റ്റിൻഡീസ് കെനിയയെ 222 റൺസിന് തോൽപിച്ചു. ഇരു ടീമുകളും ക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ് ‘സി’യിലെ മത്സരത്തിൽ ഇംഗ്ലണ്ട് ദുർബലരായ കാനഡയെ 282 റൺസിന് തോൽപിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു.
ഗ്രൂപ് ‘ഡി’യിൽ നടന്ന ആവേശകരമായ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ അയർലൻഡിന് നാലു റൺസിെൻറ ത്രസിപ്പിക്കുന്ന ജയം. അയർലൻഡ് നിശ്ചിത ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ അഫ്ഗാൻ ഇന്നിങ്സ് നാലു പന്ത് ശേഷിക്കെ 221ൽ അവസാനിച്ചു. തോറ്റെങ്കിലും അഫ്ഗാൻ ക്വാർട്ടറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.