ആഷസ് പിടിക്കാൻ ഏതറ്റം വരെയും പോകും: ഒാട്ടം പഠിപ്പിക്കാൻ ബോൾട്ടിനെ ഇറക്കി ആസ്ട്രേലിയ
text_fieldsസിഡ്നി: ആഷസ് പിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം അധികൃതർ. വിക്കറ്റുകൾക്കിടയിലും, ഫീൽഡിലുമുള്ള താരങ്ങളുടെ ഒാട്ടം മെച്ചപ്പെടുത്താൻ ഒാസീസ് ടീം വലയിട്ടുപിടിച്ചത് വേഗരാജാവ് ഉസൈൻ ബോൾട്ടിനെതന്നെ. ബ്രിസ്ബെയിനിൽ വ്യാഴാഴ്ച തുടങ്ങുന്ന പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിൽ സഹായിക്കാനാണ് ബോൾട്ട് എത്തിയത്.
ആഷസ് എന്നാൽ ആസ്ട്രേലിയൻ ടീമിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. ചിരവൈരികളായ ഇംഗ്ലണ്ടിെനതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ കഠിന പരിശീലനത്തിലാണ് ടീം. വിക്കറ്റുകൾക്കിടയിലെ ഒാട്ടത്തിനു വേഗംകൂട്ടിയാൽ സ്കോറിങ്ങിന് ഗതിവേഗം വരുമെന്നാണ് ടീം മാനേജ്മെൻറിെൻറ വിലയിരുത്തൽ. അതിനാണ് ട്രാക്കിലെ ഇതിഹാസത്തിെൻറ സേവനം തേടിയത്. ബോൾട്ടിെൻറ നിർദേശങ്ങൾ കളിക്കാർക്ക് ഏറെ സഹായകമാവുമെന്ന് ആസ്ട്രേലിയൻ ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമ്പ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് പിന്നാലെ ട്രാക്കിൽനിന്നു വിടവാങ്ങിയ ബോൾട്ട്, ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. ജർമൻ ബുണ്ടസ്ലിഗയിലെ പ്രമുഖ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിനൊപ്പം പരിശീലനത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട് ബോൾട്ടിന്. അതിനിടക്കാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് പരിശീലനം നൽകാൻ സമയം കണ്ടെത്തിയത്. ട്രാക്കിൽനിന്ന് വിടവാങ്ങിയെങ്കിലും, ബോൾട്ട് ‘ഒാട്ടത്തിൽ’ തന്നെയാണെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.