വ്യാജ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് ഉസ്മാൻ ഖാജയുടെ സഹോദരൻ അറസ്റ്റിൽ
text_fieldsസിഡ്നി: കൂട്ടുകാരനെ കേസിൽപെടുത്താനായി വ്യാജ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന് ഒാസീസ് ക്രിക്കറ്റർ ഉസ്മാൻ ഖാജയുടെ സഹോദരൻ അർസലാൻ ഖാജ (39) അറസ്റ്റിൽ. പിഎച്ച്.ഡി വിദ്യാർഥിയും സുഹൃത്തുമായ ശ്രീലങ്കൻ വംശജൻ മുഹമ്മദ് കാമിർ നിസാമുദ്ദീനെ കേസിൽപെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘‘ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചതാണ് കേസിെൻറ തുടക്കം. പ്രണയത്തർക്കം മൂർച്ഛിച്ചതോടെ അർസലാൻ സുഹൃത്തിനോട് പക തീർക്കുകയായിരുന്നു. മുഹമ്മദ് നിസാമുദ്ദീെൻറ നോട്ട്ബുക്കിൽ മുൻ ആസ്േട്രലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്ളിനെയടക്കമുള്ള പ്രമുഖ നേതാക്കളെ വധിക്കാൻ പദ്ധതി തയാറാക്കിയതായി എഴുതിവെച്ചു.
അർസലാൻ തന്നെ െപാലീസിൽ വിവരമറിയിച്ചതോടെ നിസാമുദ്ദീനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കൈയെഴുത്ത് നിസാമുദ്ദീേൻറതല്ലെന്ന് കണ്ടെത്തിയതോടെ െപാലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് ഉസ്മാൻ ഖാജയുടെ സഹോദരനെ പിടികൂടുന്നത്.’’ പരിക്കിെൻറ പിടിയിലായിരുന്ന ഉസ്മാൻ ഖാജ ഇന്ത്യക്കെതിരായ മത്സരത്തോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. സംഭവത്തെക്കുറിച്ച് താരം പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.