ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വി.എ ജഗദീഷ്
text_fieldsകൽപറ്റ: 14 വർഷക്കാലം കേരള ബാറ്റിങ്ങിെൻറ നെടുംതൂണായി നിലനിന്ന വി.എ. ജഗദീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനി ന്ന് വിരമിച്ചു. രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം വിദർഭയോട് തോറ്റതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
രഞ്ജി ട്രോഫി ടീമിലുണ്ടായിരുന്നെങ്കിലും ഗുജറാത്തിനെതിരായ ക്വാർട്ടറും വിദർഭക്കെതിരായ സെമി ഫൈനലും കളിച്ചിരുന്നില്ല. ഗ്രൂപ് റൗണ്ടിൽ ഹിമാചൽപ്രദേശിനെതിരായ നിർണായക മത്സരമായിരുന്നു അവസാനമായി കളിച്ചത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ വാസുദേവൻ അരുന്ധതി ജഗദീഷ് 2004 നവംബറിലാണ് കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
72 മത്സരങ്ങളിൽ 33 ശരാശരിയിൽ 3548 റൺസ് സ്കോർ ചെയ്തു. 199 റൺസാണ് ഉയർന്ന സ്കോർ. എട്ട് സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഫസ്റ്റ് ക്ലാസിൽ സ്വന്തമാക്കി. ഇൗ സീസണിൽ ഏഴു മത്സരങ്ങളിൽ 221 റൺസ് നേടി. 35ാം വയസ്സിലാണ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.