വയസ്സ് 16, റാങ്കിങ്ങിൽ ഒന്നാമത്; വിസ്മയിപ്പിച്ച് ഷെഫാലി വർമ
text_fieldsദുബൈ: ഐ.സി.സി വനിത ട്വൻറി 20ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ താരം ഷെഫാലി വർമ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. 761പോയൻറുകളുമായാണ് ഷെഫാലി വർമ ഒന്നാംസ്ഥാനത്തെത്തിയത്. ന്യൂസിലാൻഡിെൻറ സൂസി ബേറ്റ്സ് ആണ് രണ്ടാമത്. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ആറാമതും ജെമീമ റോഡിഗ്രസ് ഒമ്പതാമതുമുണ്ട്്.
2019 സെപ്തംബറിൽ ദക്ഷിണാഫ്രക്കക്കെതിരെ അരങ്ങേറിയ 16കാരി ചുരുങ്ങിയ കാലം കൊണ്ട് നിരവധി മിന്നുംപ്രകടനങ്ങളാണ് കാഴ്ചവവെച്ചത്. മിതാലിരാജിന് ശേഷം ട്വൻറി 20യിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷെഫാലി.
47 runs
— ICC (@ICC) February 29, 2020
34 balls
7 fours
1 six
Another day, another knock from Shafali Verma @oppo Clear in Every Shot | #T20WorldCup | #INDvSL pic.twitter.com/JBJQzCetLR
ലോകകപ്പിനെത്തുേമ്പാൾ 20ാം റാങ്കിലായിരുന്ന ഷെഫാലി തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. ഓപ്പണറായിറങ്ങി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഷെഫാലിയെ വീരേന്ദർ സെവാഗ് റോക്ക്സ്റ്റാർ എന്നുവിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.