വിജയ് ഹസാരെ കിരീടം കർണാടകക്ക്
text_fieldsന്യൂഡൽഹി: മൂന്നാം തവണയും വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ട് കർണാടക. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ സൗരാഷ്ട്രയെ 41 റൺസിന് തോൽപിച്ചാണ് കർണാടക കിരീടം സ്വന്തമാക്കിയത്. സ്കോർ: കർണാടക 253 (45.5 ഒാവർ), സൗരാഷ്ട്ര: 212(46.3 ഒാവർ). 2013-14, 2014-15 വർഷങ്ങളിലാണ് കർണാടക ഇതിനു മുമ്പ് കിരീടം ചൂടിയത്.
ടോസ് നേടിയ സൗരാഷ്ട്ര നായകൻ ചേതേശ്വർ പുജാര കർണാടകയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റെൻറ തീരുമാനം ശരിവെച്ച് ബൗളർമാർ, കർണാടകയുടെ മുൻനിര താരങ്ങളായ ലോകേഷ് രാഹുലിനെയും (0), നായകൻ കരുൺ നായരെയും (0) അക്കൗണ്ട് തുറക്കുന്നതിനു മുെമ്പ ആദ്യ മൂന്ന് ഒാവറിൽ തന്നെ പുറത്താക്കി.
എന്നാൽ, നില പരുങ്ങലിലായ കർണാടകയെ മായങ്ക് അഗർവാൾ (90), രവികുമാർ സമാരത് (48), പവൻ ദേശ്പാണ്ഡെ (49) എന്നിവർ ചേർന്ന് കരകയറ്റി. പിന്നീടെത്തിയവർ പെെട്ടന്ന് മടങ്ങിയതോടെ 45.5 ഒാവറിൽ 253 റൺസിന് കർണാടക പുറത്തായി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര താരങ്ങൾക്കും പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ ചേതേശ്വർ പുജാര(94) അവസാനം വരെ പൊരുതിനോക്കിയെങ്കിലും 212 റൺസിന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.