മുരളി വിജയ്ക്ക് പിന്നാലെ കോഹ്ലിക്കും സ്വെഞ്ചറി; ഇന്ത്യ മുന്നേറുന്നു
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ നാലം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. രാവിലെ ഇന്ത്യൻ താരം മുരളി വിജയ് (124 നോട്ടൗട്ട്) സ്വെഞ്ചറി നേടി. ഉച്ചക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്വെഞ്ചറി തികച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തിട്ടുണ്ട്. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ എട്ടാമത്തെയും സ്വെഞ്ചറിയാണ് മുരളി വിജയ് നേടിയത്. വിരാട് കോഹ്ലിയുടെ 15ാം ടെസ്റ്റ് സ്വെഞ്ചറിയാണിത്.
മൂന്ന് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിൻെറ ഒന്നാം ഇന്നിങ്സ് സകോറായ 400 ലേക്ക് 23 റൺസും മൂന്ന് വിക്കറ്റും മതി ഇന്ത്യക്ക്. സ്കോർ 262 റൺസിലെത്തി നിൽക്കെയാണ് മുരളി വിജയ് പുറത്താകുന്നത്. പിന്നാലെ വന്നവരാരും അധികനേരം ക്രീസിൽ നിന്നില്ല. രവീന്ദ്ര ജഡേജ 25 റൺസ് നേടി പുറത്തായി. മുരളി വിജയ്- വിരാട് കോഹ്ലി സഖ്യം മൂന്നാം വിക്കറ്റിൽ 116 റൺസ് ചേർത്തു.
ഇന്ത്യൻ ടീമിനെ ഞെട്ടിച്ച് മൂന്നാം ദിനത്തിലെ രണ്ടാമത്തെ പന്തിൽ ചേതേശ്വർ പൂജാര(47)യുടെ വിക്കറ്റ് നഷ്ടമായത്. ഉച്ച ഭക്ഷണത്തിന് ശേഷം ഇംഗ്ലീഷ് സ്പിന്നർമാർ ഉണർന്നു കളിച്ചതോടെയാണ് ഇന്ത്യക്ക് വിക്കറ്റ് വീഴ്ചയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.